9

കുമ്പസാരസമയത്ത് വൈദികനുമായി വേര്‍തിരിക്കാന്‍ ഒരു മറവയ്ക്കുന്നത് നമുക്കൊരു അപമാനമായിരിക്കുമെന്ന് അവള്‍ കന്യാസ്തീകളോട് പറഞ്ഞു. അവളുടെ അഭിപ്രായത്തില്‍ പരസ്പരം അഭിമുഖമായി ഇരുന്ന് കുമ്പസാരിക്കുന്നതാണ് നല്ലതെന്ന്. ഇത് കാരണം വൈദികരുടെയും കന്യാസ്ത്രീകളുടെയും ഇടയ്ക്ക് ഒരു പരിഭ്രമം ഉണ്ടായി എന്തുകൊണ്ടെന്നാല്‍ സ്‌പെയിനില്‍ ഒരിടത്തും ആ കാലത്ത് ഇങ്ങനെയുള്ള ഒരു നടപടി ഉണ്ടായിരുന്നതായി ഒരു കേട്ടുകേള്‍വി പോലുമില്ല.

 

 

കൂടാതെ മഗ്ദലനാമ്മ സിറ്റേഴ്‌സിനോട് പറഞ്ഞതുപ്രകാരം ഇനിമേല്‍ വെള്ളിയാഴ്ച ഉപവാസം ആവശ്യമില്ല. ആരെങ്കിലും അനുഷ്ഠിച്ചാല്‍ വലിയ പാപപരിഹാര പ്രവൃത്തികള്‍ ചെയ്യേണ്ടതായി വരും. ഈ പുതിയമാറ്റം തങ്ങളുടെ മൂലം പ്രസിദ്ധമായ ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡര്‍ കോണ്‍വെന്റിന് ഭാവിയില്‍ വലിയ അഭിവൃദ്ധി കൈവരുമെന്ന് അവര്‍ വിശ്വസിച്ചു. കൂടാതെ ആ ഓര്‍ഡറിനും.

 


അധികം താമസിയാതെ മദര്‍ മഗ്ദലന പറഞ്ഞത് തലേദിവസം വൈകുന്നേരം ഒരു മരിച്ച സ്ത്രീ പാതാളത്തില്‍നിന്ന് തന്റെയടുത്ത് കുമ്പസാരിക്കാന്‍ വന്നു. മഗ്ദലന ഉടന്‍തന്നെ നൊവീസുകാരോടും യുവതികളായ സിസ്റ്റേഴ്‌സിനോടും തന്റെ മുറിയില്‍വന്ന് കുമ്പസാരിക്കാന്‍ പറഞ്ഞു. ഈ പുതിയ കണ്ടുപിടുത്തം മുഖേന മുറുമുറുപ്പുകളും സംശയങ്ങളും ഉടലെടുത്തു. പ്രത്യേകിച്ച് ഇസബെല്ലയുടെ പക്ഷക്കാരില്‍നിന്നു. ആബ്ബീസ് തിരഞ്ഞെടുപ്പില്‍ 1533ല്‍ മഗ്ദലന ഈ ത്രിത്വത്തിന്റെ ഇസബെല്ലയെ ആണ് തോല്‍പ്പിച്ചത്.

 


വിശിഷ്ടാതിഥികളില്‍നിന്നും മഗ്ദലനയ്ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കുന്നു

മഗ്ദലനയുടെ സംവിധാനത്തിലുള്ള ഈ പുതിയ മാറ്റങ്ങള്‍മൂലം പ്രശ്‌നസങ്കീര്‍ണ്ണമായ ഈ അവസരത്തിലും അവള്‍ക്ക് പ്രമുഖരായ വ്യക്തികളില്‍നിന്ന് ലഭിക്കുന്ന പരിഗണനവച്ച് വിമര്‍ശകരുടെ വിമര്‍ശനങ്ങളുടെ മുന ഒടിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞു. സ്‌പെയിനിലെ ഇസബെല്ല രാജ്ഞി തന്റെ ഛായാചിത്രം മഗ്ദലനയ്ക്ക് അയച്ചുകൊടുക്കുകയും അവളുടെ പ്രാര്‍ത്ഥന യാചിക്കുകയും ചെയ്തു. സിവില്ലിയിലെ ആര്‍ച്ച് ബിഷ് പലാേഴും അവള്‍ക്ക് എഴുതുമായിരുന്നു. എഴുത്തില്‍ അദ്ദേഹം അവളെ വിളിച്ചിരുന്നത് ''ഭൂമിയിലെ സന്തോഷമുള്ള ഏക ജീവി'' എന്നായിരുന്നു. സ്വര്‍ഗ്ഗീയ കൃപകള്‍, അനുഗ്രഹങ്ങള്‍ അവള്‍ക്ക് ലഭിക്കുന്നു എന്ന കാരണത്താലായിരുന്നു അത്.

 


സമ്പന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ അവരുടെ പ്രസവകാലം അടുക്കുമ്പോള്‍ കുട്ടികള്‍ക്കുള്ള ഉടുപ്പുകളുടെ സെറ്റ് മഗ്ദലനയെകൊണ്ട് അനുഗ്രഹിക്കാറുണ്ടായിരുന്നു. ഇസബെല്ലാ രാജ്ഞി 1535ല്‍ തന്റെ പുത്രന്‍ ഫിലി് 11മന്റെ ജനനത്തിന് മുമ്പ് ഇങ്ങനെ ചെയ്തിരുന്നു. ചക്രവര്‍ത്തി ചാള്‍സ് 5മന്‍ ബാര്‍സലോണയില്‍നിന്ന് ടുനിസ്സിലേക്ക് കണ്ടെത്തലുകള്‍ക്കായി പോയപ്പോള്‍ അദ്ദേഹത്തിന്റെ ബാന്നര്‍ കൊര്‍ഡോവയില്‍ കൊടുത്തയയ്ക്കുകയും മഗ്ദലന അതില്‍ അനുഗ്രഹം കൊടുത്തു വിടുകയും ചെയ്തു.

 

 

ഇന്‍ക്വിസ്റ്റ് ജനറല്‍ കാര്‍ഡിനല്‍ മണ്‍റിക്യു, പേല്‍ ന്യൂണ്‍ഷോ ജിയോവാനി ഡി റെജിയോ അവളെ സന്ദര്‍ശിക്കുന്നതിനായി വന്നിരുന്നു. പോപ്പുപോലും ക്രിസ്ത്യന്‍ റിബ്ലിക്കിന് അവളോട് പ്രാര്‍ത്ഥന ആവശ്യപ്പെട്ടു. അക്കാലത്ത് കോണ്‍വെന്റിലെ ഭക്തിമതികളായ സിസ്റ്റര്‍മാരോട് ഇടവകകാര്‍ക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന പതിവുണ്ടായിരുന്നു.

 

 

മഗ്ദലനാമ്മയേക്കുറിച്ചുള്ള സംശയങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യസ്ഥിതിയിലെത്തി
വെളിപാടുകളും അതിശയകരമായ സംഭവങ്ങളും മഗ്ദലനയെ നയിക്കുന്നതുമൂലം കലഹങ്ങളും ഭിന്നാഭിപ്രായങ്ങളും വളരെ അധികമായി. ഇാപ്പോള്‍ ഒരിക്കല്‍ കൂടി പുതിയൊരു വെളിപാടുമായി വന്നിരിക്കയാണ്. ''പരിശുദ്ധ കന്യക അവള്‍ക്ക് തലേരാത്രി പ്രത്യക്ഷപ്പെട്ടുവെന്നും കോറിഡോറുകളിലൂടെ കൂടെ നടന്നു എന്നുമാണ് അവള്‍ പറഞ്ഞത്. അവള്‍ നിന്റെ നേരെ നോക്കി ചിരിച്ചു സിസ്റ്റര്‍ എന്നും, മഗ്ദലനയെ എതിര്‍ക്കുന്ന സിസ്റ്ററിനോട് കന്യക നിന്നെ തുറിച്ചുനോക്കുക മാത്രമേ ചെയ്തുള്ളൂ എന്നും.''

 

Previous Page | Next Page 

 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media