8

പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യുന്നരീതികള്‍ ആബ്ബീസ് കാലഘട്ടത്തിന് യോജിച്ച രീതിയില്‍ പുതിയതാക്കി. മുമ്പ് കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികളായ ചമ്മട്ടി അടിക്കുമ്പോള്‍ മെഴുകുതിരികള്‍ മുറിയില്‍ കെടുത്തി വയ്ക്കണമായിരുന്നു. അതിനാല്‍ മറ്റു കന്യാസ്ത്രീകള്‍ക്ക് കഠിന പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുന്നവരെ ഇരുട്ടത്ത് കാണാന്‍ പറ്റുമായിരുന്നില്ല. ഇത് കന്യാസ്ത്രീകളുടെ സ്വന്തം ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്ന ഒരു പ്രവൃത്തിയായിരുന്നു. ഇരുട്ടത്ത് ഇക്കാര്യം ആരും പരസ്പരം അറിഞ്ഞിരുന്നില്ല. എല്ലാത്തിനും ഒരു രഹസ്യാത്മകത ഉണ്ടായിരുന്നു. ഇതവരുടെ എളിമ എന്ന പുണ്യം കാത്തുസൂക്ഷിക്കാന്‍ ഉപകരിച്ചിരുന്നു.

 

എന്നാല്‍ ഇാേള്‍ മുതല്‍ അമ്മ മഗ്ദലനയുടെ ആവശ്യപ്രകാരം മെഴുകുതിരികള്‍ കത്തിച്ചുവച്ച് മാത്രമേ ആര്‍ക്കും ഈ വക കാര്യങ്ങല്‍ ചെയ്യാവൂ എന്ന് നിബന്ധന വന്നു. മറ്റു കന്യാസ്ത്രീകളുടെ സാമീപ്യത്തിലും വെളിച്ചത്തിലും മറ്റുമേ ഇനിയങ്ങോട്ട് പ്രായശ്ചിത്തപ്രവൃത്തികളായ ചമ്മട്ടിയടി നടത്താന്‍ കഴിയമുമായിരുന്നുള്ളൂ. ആബ്ബീസിന്റെ ചിന്തയനുസരിച്ച് മറ്റുള്ളവര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം ഉണ്ടാകുമെന്നുള്ള ധാരണയായിരുന്നു.

 

ഇാപ്പോള്‍ മഗ്ദലന പിശാചിനാല്‍ നടത്തപ്പെടുന്നു എന്നറിയുന്നതുകൊണ്ട് ഈ അസാധാരണമായ പ്രായശ്ചിത്തപ്രവൃത്തിയും പിശാചിന്റെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കണം. ചിലരില്‍ ആത്മീയ അഹങ്കാരം ജനിപ്പിക്കാനും മറ്റുചിലരില്‍ ധൈര്യമില്ലായ്മയും വിഷാദവും ജനിപ്പിക്കുന്നതിനും.

 

ചെറിയ പ്രായശ്ചിത്ത പ്രവൃത്തികളായ ഭക്ഷണശാലയില്‍ ഭക്ഷണം യാചിച്ചുകൊണ്ട് ഓരോ മേശയിലും ചെല്ലുന്നതുമൂലം അഹങ്കാരമെന്ന പാപം ഇല്ലായ്മചെയ്യാന്‍ പറ്റുമെന്നാണ് മഗ്ദലന പറയുന്നത്. കൂടാതെ ശക്തമായ പാപപരിഹാരപ്രവൃത്തികള്‍മൂലം പശ്ചാത്താപത്തിന്റെ ഉപ്പ് ഉള്ളില്‍ ഉണ്ടാകുമെന്ന് അവള്‍ പറയുന്നു. തല ഉരുണ്ട ഇരുമ്പാണി വിതറിയ പലകയില്‍ മുട്ടുകുത്തി നില്‍ക്കാന്‍ കന്യാസ്ത്രീകളെ പ്രോത്സാഹിപ്പിച്ചു. ഉള്ളിലേക്ക് മുനയുള്ള ആണി പതിച്ചിട്ടുള്ള ബെല്‍റ്റ് ധരിക്കാനും വാതില്‍പടിയില്‍ കുറുകെ കിടന്ന് അതിലൂടെ നടന്നു പോകുന്നവരുടെ ചവിട്ട് മേടിക്കാനും മുള്ളുവച്ച കിരീടം ധരിക്കാനും അവര്‍ ഉത്തേജിക്കപ്പെട്ടു. എന്നാല്‍ ഈ ഭയങ്കരമായ കഷ്ടതകളിലും അവരുടെ പുതിയ ആബ്ബീസിനോടുള്ള ഭക്തിയില്‍ കുറവ് വന്നില്ല. അവള്‍ രണ്ടുതവണ ഭൂരിപക്ഷം വോട്ടോടെ തെരഞ്ഞെടുക്കപ്പെട്ടു. ആ സഭയിലെ ആരും ഇതുമൂലം അവളുടെ അധികാരത്തെയും ശക്തിയെയും ചോദ്യം ചെയ്തില്ല.

 


മഗ്ദലനാമ്മ ചില നിയമങ്ങള്‍ ഇളതാക്കി
അതിശയകരമെന്ന് പറയട്ടെ സിസ്റ്റര്‍ മഗ്ദലനാമ്മ നൂറ്റാണ്ടുകളായി പിന്തുടരുന്ന ചില നിയമങ്ങളില്‍ ഇളവ് വരുത്തി. ഇതിന് തീര്‍ച്ചയായും ഫ്രാന്‍സിസ്‌കന്‍ സഭയില്‍നിന്നും ആര്‍ച്ച് ബിഷപ്പിന്റെ അടുത്തു നിന്നും സ്ഥലത്തെ പള്ളിയിലച്ചന്റെ അടുത്തുനിന്നും സമ്മതം കിട്ടേണ്ടതായിട്ടുണ്ട്. എന്നാല്‍ മുമ്പ് സംഭവിച്ചിട്ടുള്ളതുപോലെ അവള്‍ക്ക് മുമ്പേ അവളെക്കുറിച്ചുള്ള കീര്‍ത്തി സഞ്ചരിക്കുന്നതുകൊണ്ട് നിയമങ്ങളിലുള്ള ഇളവ് സ്വന്തം കോണ്‍വെന്റില്‍ മേടിക്കുന്നുതില്‍ അവള്‍ വിജയിച്ചു.


സെന്റ് ഫ്രാന്‍സിസ് അവള്‍ക്ക് പ്രത്യക്ഷപെട്ട് അവള്‍ക്ക് കുമ്പസാരത്തില്‍നിന്ന് ഇളവ് കൊടുത്തു
വലിയ പ്രായശ്ചിത്തപ്രവൃത്തികളും പാപപരിഹാരവും ഒരുവശത്തു കൂടി പ്രോത്സാഹിപ്പിക്കുന്ന മഗ്ദലനാമ്മ മറുവശത്ത് ചില നിയമങ്ങള്‍ ഇളതാക്കുന്നു. എന്നാല്‍ ഇാപ്പോള്‍ അവളുടെ വിശുദ്ധനായ സെന്റ് ഫ്രാന്‍സിസ്, അവരുടെ ഓര്‍ഡറിന്റെ ഫൗണ്ടര്‍ അവള്‍ക്ക് ഒരു രാത്രിയില്‍ പ്രത്യക്ഷപ്പെട്ടതായി ആരോപിക്കപ്പെടുകയും അവള്‍ ഭാവിയില്‍ കുമ്പസാരത്തിന് പോകണ്ട എന്ന് പറയുകയും ചെയ്തു.

 

Previous Page | Next Page 

 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media