10

ഇതില്‍ ഇരയാക്കട്ടെ സിസ്റ്റേഴ്‌സിനെ ഇത് സന്തോഷിപ്പിച്ചില്ല. കന്യാസ്ത്രീമഠത്തില്‍ ചേര്‍ക്കാനായി നാട്ടിലെ ചില കുടുംബങ്ങളില്‍ നിന്നു വന്നവരെ മഗ്ദലന സ്വീകരിച്ചില്ല. ഉദാഹരണമായി അവരുടെ യഹൂദബന്ധം ആരോപിച്ച്. ഈ ജനങ്ങളും മഠത്തിലെ വേദനിപ്പിക്കപ്പെട്ട കന്യാസ്ത്രീകളും മഗ്ദലനയ്ക്ക് എതിരായി കൂട്ടംകൂടി. മഗ്ദലനയ്ക്ക് സ്വര്‍ഗ്ഗത്തിലെ അമ്മയില്‍നിന്ന് സന്ദേശങ്ങള്‍ ലഭിക്കുന്നത് സത്യമാണെങ്കിലും ഇതുമൂലം പീഡ സഹിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സംശയങ്ങളും മഗ്ദലനയോട് എതിര്‍പ്പു കൂടി കൂടിവന്നു.

 

 

1542ലെ തിരഞ്ഞെടു് അതിശയകരമായ ഫലം കൊണ്ടുവന്നു
അടുത്ത ആബ്ബീസിനുവേണ്ടിയുള്ള മത്സരത്തില്‍ വിരലിലെണ്ണാവുന്ന വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ത്രിത്വത്തിന്റെ ഇസബെല്ല അടുത്ത ആബ്ബീസായി മഹാഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.

 

നന്നാക്കലിന്റെ ഭാഗമായി ആ വൈകുന്നേരം തന്നെ പുതിയ അബ്ബീസായ ഇസബെല്ല ഊട്ടുപുരയില്‍വച്ച് ആവുന്നത്രയും കുരിശ് നാവുകൊണ്ട് നിലത്ത് വരയ്ക്കാന്‍ മഗ്ദലനയോട് ആവശ്യെട്ടു. ഇതിന്റെ ഇടയില്‍ മഗ്ദലന ആനന്ദനിര്‍വൃതിയില്‍ ലയിച്ചു. ഇങ്ങനെ സംഭവിക്കുമ്പോള്‍ നേരത്തെ മറ്റു സിസ്റ്റേഴ്‌സ് അവളെ മുറിയില്‍ കൊണ്ടുചെന്ന് കിടത്തുമായിരുന്നു. ഇാപ്പോള്‍ അവര്‍ അവളെ ഊട്ടു പുരയില്‍ തന്നെ കിടക്കാന്‍ വിട്ടിട്ട് പോയി. രാവേറെ ചെന്ന് മഗ്ദലന സ്വയം തന്റെ മുറിയിലേക്ക് പോയി.

 

മുപ്പതുവര്‍ഷമായി തുടര്‍ച്ചയായി മഗ്ദലന ഉപവാസം അനുഷ്ഠിച്ച് ജീവിക്കുന്നതില്‍ അവര്‍ക്ക് വീണ്ടും സംശയം ഉണ്ടായി. മഗ്ദലനയുടെ മുറിയില്‍നിന്ന് ഒരു ഇരുമ്പുപെട്ടിക്കുള്ളില്‍നിന്ന് കുര്‍ബ്ബാന അപ്പം ലഭിക്കുകയുണ്ടായി. മഗ്ദലനയുടെ കട്ടിലിനടിയില്‍നിന്ന് കിട്ടിയ ഈ പെട്ടി മൂലം അത്യുല്‍ഭുതകരമായി അവള്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്ന് കുര്‍ബ്ബാന കിട്ടിയിരുന്നതായി കണ്ടത് വെറും ഒരു ട്രിക്കാണെന്ന് അവര്‍ സംശയിച്ചു.

 

ഒരു പൈശാചിക സാന്നിദ്ധ്യം കണ്ടുപിടിക്കുന്നു
1543ല്‍ അവള്‍ ഒരു രോഗത്തിനടിമയായി. ഇത് അവളെക്കൊണ്ട് ഒരു നല്ല കുമ്പസാരം നടത്തിക്കാനായുള്ള അവസരമായി ആബ്ബീസ് കണ്ടു. കുമ്പസാരക്കാരന്‍ തന്റെ ഊറാല ധരിച്ച് അവളെ കുമ്പസാരിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്നവള്‍ അപസ്മാരലക്ഷണം കാണിക്കാന്‍ തുടങ്ങി. വൈദികന് അവളില്‍ ഒരു പിശാചിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസ്സിലായി. അതിനാല്‍ അദ്ദേഹം ആത്മീയ കാര്യങ്ങളില്‍ അറിവുള്ള ഒരു ഡോക്ടറെ വിളിക്കാന്‍ ആളയച്ചു. ഡോക്ടറുടെ പരിശോധനയില്‍ ഒരു പ്രാവശ്യത്തെ പാരവശ്യത്തില്‍ അവളുടെ കണ്ണ് നേരെ നില്‍ക്കുന്നില്ല എന്ന് കണ്ടു. ഇതാണ് യഥാര്‍ത്ഥ സ്വര്‍ഗ്ഗീയപാരവശ്യത്തെ വിവേചിക്കുന്നതിനുള്ള ഒരു വഴി. എന്നാല്‍ ഒരു സൂചികൊണ്ട് അവളെ കുത്തിയിട്ട് പ്രത്യേകിച്ച് ഒരു മാറ്റവും കണ്ടില്ല. എന്നാല്‍ ബുദ്ധിപരമായി സൂചി വിശുദ്ധജലത്തില്‍ മുക്കി വീണ്ടും കുത്തിയാപ്പോള്‍ അവള്‍ ഒരു രോദനം പുറെടുവിച്ചു. ഇതിനാല്‍ മഗ്ദലനയില്‍ ഒരു പൈശാചിക ബാധയോ, ആവാസമോ ഉണ്ടാകാന്‍ ഇടയുള്ളതായി അവര്‍ സംശയിച്ചു.

 

സമയം പോകുംതോറും അവളുടെ രോഗം മൂര്‍ച്ഛിച്ച് വന്നു. സ്വഭാവത്തില്‍ നേരത്തെ ഇല്ലാത്തതുപോലെ അവള്‍ വ്യാകുലെപ്പെടാന്‍ തുടങ്ങി. ഡോക്ടറോട് അവള്‍ തന്റെ രോഗത്തിന്റെ നിജസ്ഥിതി അന്വേഷിച്ചുകൊണ്ടിരുന്നു. ഒരു ഡിസംബര്‍ ദിവസം അവള്‍ കേട്ടു. ''നീ മരിക്കുകയാണ്, നീയിനി ഒരു ക്രിസ്തുമസ്സ് കാണില്ല.'' എന്ന്.

 


മഗ്ദലന കട്ടിലില്‍ കിടന്ന് പുളയുകയും തിരിയുകയും ചെയ്ത് എഴുന്നേറ്റുനിന്ന് വിളിച്ചുപറഞ്ഞു. '1544 നാല്‍പത് വര്‍ഷം പറഞ്ഞതുപോലെ ഞാന്‍ ഒരു ശാപം കിട്ടിയ പട്ടിയാണ്. എന്നെ നരകത്തിലേക്ക് എടുത്തുകൊണ്ട് പോവുക.'' പിന്നീടവര്‍ കട്ടിലിലേക്ക് വീണു ശാപവാക്കുകള്‍ വിളിച്ചുപറയാന്‍ തുടങ്ങി. ഒരു അദൃശ്യശക്തി അവളെ കട്ടിലിന് മുകളില്‍ ആകാശത്തില്‍ ഉയര്‍ത്തി കിടത്തി. പിന്നീടവള്‍ കട്ടിലിലേക്ക് ശക്തിയോടെ വന്നുവീണു. ഇതു പലപ്രാവശ്യം സംഭവിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവള്‍ക്ക് പരിക്കുകള്‍ പറ്റിയിരുന്നില്ല.

 

Previous Page | Next Page 

 

 


 

 


Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media