മഗ്ദലനയ്ക്ക് കിട്ടിയ സംഭാവനകള്‍കൊണ്ട് ഒരു വലിയ കത്തീഡ്രല്‍ പണിതതുമൂലം ആബീസിനു കിട്ടിയതിലും വലിയ അഭിമാനത്തിന് സി. മഗ്ദലന കാരണക്കാരിയായി. ആ കമ്മ്യൂണിറ്റിയിലെ വലിയ കാര്യങ്ങള്‍ തീരുമാനിക്കുമ്പോള്‍ അവളോട് എല്ലാവരും അഭിപ്രായം ചോദിക്കാന്‍ തുടങ്ങി. പുറത്തുള്ള വലുതും ചെറിയവരുമായവര്‍ മഗ്ദലനയുടെ അടുത്ത് ഉപദേശം സ്വീകരിക്കാന്‍ വന്നുതുടങ്ങി. ഉടനെതന്നെ മഗ്ദലനയും അവളുടെ ആവശ്യനേരത്തെ കൂട്ടുകാരായ മറ്റുള്ള കന്യാസ്ത്രീകളും പട്ടണത്തില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ച്ച് ബിഷിനേക്കാളും കൂടുതലായി അറിയാന്‍ തുടങ്ങി. 1523ല്‍ ആര്‍ച്ച് ബിഷിന് ഒരു പുതിയ കത്തീഡ്രല്‍ പണിയേണ്ടതായി വന്നു. മഗ്ദലനയ്ക്ക് കിട്ടിയ സംഭാവനകള്‍ മൂലം അവളുടെ കോണ്‍വെന്റ് ഏറ്റവും സമ്പന്നമായിരുന്നു. ഈ പൈസകൊണ്ട് വേണമായിരുന്നു കത്തീഡ്രല്‍ മോടിപിടിപ്പിക്കാന്‍. അതിനാല്‍ കത്തീഡ്രലിന്റെ പണികളേക്കുറിച്ചും അതിന്റെ രൂപഭാവങ്ങളെക്കുറിച്ചും മഗ്ദലനയോട് ഏവരും അഭിപ്രായം ചോദിച്ചിരുന്നു.
സി. മഗ്ദലന അബ്ബീസായി തിരഞ്ഞെടുക്കട്ടെു
29 വര്‍ഷങ്ങളായി മഗ്ദലനയിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്യുല്‍ഭുതകരമായ സംഭവങ്ങളും കോണ്‍വെന്റിന്റെ സാമ്പത്തികവളര്‍ച്ചയും അവളുടെ ധര്‍മ്മിഷ്ടതയും മൂലം അവള്‍ക്കുണ്ടായിരുന്ന ദുഷ്‌പേര് മാറ്റെട്ടു. അവളുടെ പ്രത്യേകമായ ഗുരുഭക്തിയും സമര്‍ണവും സ്പാനിഷ് മെത്രാന്‍ സംഘത്തെ വളരെയധികം ആകര്‍ഷിച്ചു. അതിനാല്‍ അവരില്‍ പലരും മഗ്ദലനയെ ഉയര്‍ന്ന തസ്തികയില്‍ നിയമിക്കണമെന്ന് ആഗ്രഹിച്ചു. ഇപ്പോഴുള്ള അബ്ബീസിന് പകരമായി അവളെ നിയമിക്കാന്‍ അവര്‍ ആലോചിച്ചു. അതിവിനയം കാണിച്ചുകൊണ്ട് മഗ്ദലന ആ തീരുമാനത്തെ എതിര്‍ത്തു. തന്റെ ദൂഷണപരമായ കഴിവില്ലായ്മമൂലം ആ പോസ്റ്റ് സിസ്റ്റര്‍ ഇസബല്ലയ്ക്ക് കൊടുക്കണമെന്ന് അപേക്ഷിച്ചു.
എന്നിരുന്നാല്‍തന്നെയും കൂടെയുള്ള കന്യാസ്ത്രീകള്‍ മഗ്ദലന തെരെഞ്ഞെടുക്കെടണമെന്ന് ആഗ്രഹിക്കുകയും ഫെബ്രുവരി 17, 1533ല്‍ അബ്ബീസായി 44 വോട്ടുകള്‍ ഇസബെല്ലയേക്കാള്‍ അധികമായി നേടി വിജയിക്കുകയും ചെയ്തു.
പുതിയ ആബ്ബീസായ മഗ്ദലന പ്രായശ്ചിത്ത പരിഹാര പ്രവൃത്തികള്‍ കഠിനമാക്കി
മഗ്ദലന കോണ്‍വെന്റിന്റെ ചാര്‍ജെടുത്താേള്‍ മുതല്‍ അവിടുത്തെ ആദ്യകാലജീവിതശൈലികള്‍ മാറാന്‍ തുടങ്ങി. മഗ്ദലന സ്വയം ശരീരത്തെ ദണ്ഡിപ്പിക്കാനും കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യാനും തുടങ്ങി. ഇതവള്‍ക്കൊരു ഹരമായി കാണെപ്പെട്ടു. ഇതുപോലെ തന്റെ കൂടെയുള്ള സിസ്റ്റര്‍മാരോടും ചെയ്യണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതുമൂലം പുതിയ ആബ്ബീസ് പ്രകോപനപരമായി പല വിഷമമേറിയ സന്ദര്‍ഭങ്ങളും ഉണ്ടാക്കി.
കുമ്പസാരത്തിന്‍റയും തുറന്നുപറച്ചിലിന്‍റയും നിമിഷങ്ങളില്‍ പലരും കപടനാട്യം കൊണ്ടോ, പ്രയാസമേറിയ പ്രായശ്ചിത്തത്തിന്റെ കാര്യമോര്‍ത്തോ തങ്ങള്‍ വളരെ ചെറിയ തെറ്റുകള്‍ മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞു തുടങ്ങി. ഇതുകേട്ടിട്ട് മഗ്ദലനാമ്മ ദൈവത്തിന്റെ ഉഗ്രക്രോധത്തെക്കുറിച്ച് അവരോട് പറഞ്ഞുതുടങ്ങി. ഇതുകേട്ടിട്ട് പെട്ടെന്നുതന്നെ പറയാന്‍ പറ്റാത്ത ഭയം അവരുടെ ഉള്ളില്‍ നിറഞ്ഞു. അവരോട് കൂടിയ പാപങ്ങള്‍ ഏറ്റുപറയാന്‍ അവള്‍ ആജ്ഞാപിച്ചു. പാവം കന്യാസ്ത്രീമാര്‍ ആബ്ബീസിനെ പേടിച്ച് വിഷാദാവസ്ഥയിലായി. അവരില്‍നിന്ന് സന്തോഷം പോയി മറഞ്ഞു. ചിലര്‍ സങ്കടത്താല്‍ പൊട്ടിക്കരഞ്ഞു. മറ്റുചലര്‍ക്കാകട്ടെ ചെറിയ ബാധയേറ്റതുപോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി: നിലത്ത് കിടന്ന് ഉരുളാനും ശരീരം വളയ്ക്കാനും പയ്യെ പഴയ സ്ഥിതിയിലേക്ക് വരാനും തുടങ്ങി.
ആത്മീയത കുറഞ്ഞവരായി ആരോപിക്കപ്പെട്ട സിസ്റ്റര്‍മാര്‍ക്ക് അവരുടെ കുറ്റങ്ങള്‍ക്ക് കര്‍ശനമായ താക്കീത് നല്‍കെപ്പെട്ടു. ചിലരോട് മുട്ടില്‍ ഇഴഞ്ഞുചെന്ന് ഭക്ഷണശാലയില്‍ സന്നിഹിതരായിട്ടുള്ള സിസ്റ്റര്‍മാരുടെ ഷൂസുകളില്‍ നാവുകൊണ്ട് കുരിശുവരയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഉടന്‍തന്നെ മഗ്ദലനയ്ക്ക് ഇഷ്ടമാകുന്നപ്രകാരം സിസ്റ്റര്‍മാര്‍ തങ്ങളുടെ യഥാര്‍ത്ഥത്തിലുള്ള പാപങ്ങള്‍ ഏറ്റുപറയാന്‍ തുടങ്ങി. തെറ്റുകളുടെ തോതനുസരിച്ച് പ്രായശ്ചിത്തപ്രവൃത്തികള്‍ ചെയ്യാനുള്ള അളവുകോല്‍ മഗ്ദലനതന്നെ പറഞ്ഞുകൊടുത്തു. പാപവിമുക്തമാകുന്ന പ്രവൃത്തിയില്‍ പ്രായശ്ചിത്തപരിഹാരം നിറവേറ്റാന്‍ സാധാരണയുള്ള ചരടുകൊണ്ടുള്ള ചാട്ടയ്ക്ക് പകരമായി ഇരുമ്പാണി പതിച്ച ചാട്ടകള്‍ ഉപയോഗിക്കാന്‍ മഗ്ദലന പരിശ്രമിച്ചു തുടങ്ങി.
Previous Page | Next Page