6

ക്രിസ്തുമസ് രാത്രി. പാതിരാത്രിക്ക് അവള്‍ ഒരു അത്ഭുതശിശുവിന് ജന്മം കൊടുത്തു. അവനില്‍നിന്ന് പുറത്തുവന്ന പ്രകാശത്തില്‍ മുറിയില്‍ ഉച്ചവെയിലുപോലെ തോന്നി. തണുത്ത അവളുടെ മുറി ഉടനെ തന്നെ അത്ഭുതകരമായി ചൂടാകാന്‍ തുടങ്ങി. അതിനാല്‍ ദൈവികശിശുവിന് തണുപ്പ് അടിച്ചില്ല.

 


ഈ സമയത്ത് മഗ്ദലനയുടെ മുടി വളരെവേഗത്തില്‍ വളരാന്‍ തുടങ്ങി. കാക്ക കറുപ്പുള്ള മുടിയുടെ നിറം പ്രകാശമുള്ള ഒരു handൽ കാണപ്പെട്ടു. മുടിയുടെ നീളം കൂടിയതിനാല്‍ കുട്ടിയെ അതില്‍ പൊതിഞ്ഞു പിടിക്കുവാന്‍ കഴിഞ്ഞു. അങ്ങനെ അവനെ മൃദുവായ തലമുടിയില്‍ ചൂട് നഷ്ടെടാതെ കിടത്തുവാന്‍ കഴിഞ്ഞു.

 


അതിന് തെളിവായി നിറംമാറിയ കുറച്ച് മുടി അവള്‍ മുറിച്ചെടുത്തിട്ടുണ്ടായിരുന്നു. മുടിയുടെ നിറം പഴയ അവസ്ഥയിലേക്ക് മാറുന്നതിന് മുമ്പ് കന്യാസ്ത്രീകളില്‍ പലരും നിറംമാറിയ മുടി ഒരു തിരുശേഷിപ്പായി സൂക്ഷിച്ചുവച്ചു.

 


സിസ്റ്റര്‍ മഗ്ദലന തന്റെ കുഞ്ഞിന്റെ ജനനത്തെപ്പറ്റി വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. ക്രിസ്തുമസ് കഴിഞ്ഞുള്ള രാവിലെ അവള്‍ തന്നെയായി. സുന്ദരനായ കുഞ്ഞ് പോയിരുന്നു. കുഞ്ഞ് മുല കുടിച്ചതിന്റെയും... പ്രസവിച്ചതിന്റെ പേരില്‍ ശരീരത്തില്‍ അവശേഷിച്ച മുറിവുകളും കാണപ്പെട്ടിരുന്നു. ഉടനെ മേട്രന്‍ മിഡ്വൈവ്‌വികളെ വീണ്ടും മഗ്ദലനയെ പരിശോധിക്കാന്‍ ചുമതലെടുത്തി. അവളുടെ കന്യാത്വം ഈ സംഭവത്തില്‍ നഷ്ടെട്ടില്ല എന്ന് പരിശോധിക്കുന്നതിനുവേണ്ടി.

 

കത്തീഡ്രല്‍ പള്ളിയില്‍ പാട്ടുകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. ഒരിക്കലുമില്ലാത്തതുപോലെ സംഭാവനകളും വന്നുകൊണ്ടിരുന്നു.

 

എന്നാല്‍ ഈ സംഭവങ്ങളെല്ലാം നടത്തിയത് പിശാചും പ്രത്യേകിച്ച് അവന്റെ ചാരന്മാരായ രണ്ട് ഡിമന്‍സ് ബാല്‍ബനും പറ്റോറിയോയും ആയിരുന്നു എന്ന് ഉടനെ നമ്മള്‍ കണ്ടെത്തും.....

 


കുറച്ചാളുകള്‍ ഗോസിപ്പുകള്‍ തുടരുകയും ഇക്കാര്യങ്ങള്‍ക്ക് ഒരു വിരാമം ഇടുന്നതിനുവേണ്ടി ഒരു ഭൂതോച്ചാടകനായ സന്യാസിയെ നിയോഗിച്ചു. ഒരു ദിവസം രാവിലെ അദ്ദേഹം കോണ്‍വെന്റില്‍ വന്നാപ്പോള്‍ മഗ്ദലന ആനന്ദപരവശതയില്‍ ലയിച്ചിരിക്കുകയായിരുന്നു. അദ്ദേഹം അവളെ സമീപിച്ച് നീളമുള്ള ഒരു സൂചി അവളുടെ ശരീരത്തില്‍ കാലിലും ഒന്ന് കൈയിലും കുത്തികയറ്റി. സൂചികള്‍ കടത്തിവിട്ടിട്ടും മഗ്ദലന അത് അറിഞ്ഞിരുന്നില്ല. ഒരു ഭാവപ്രകടനവും സംഭവിക്കാത്തതുകൊണ്ട് അനേകരും അവളുടെ ആനന്ദപരവശത സത്യമാണെന്ന് നിനച്ചു. സൂചികള്‍ പിന്‍വലിച്ചപ്പോള്‍ രക്തത്തുള്ളികള്‍ മുറിവില്‍ കൂടി പുറത്തേക്ക് ഒഴുകി.

 


അവളുടെ ഉപവാസത്തിന് ഒരു പരിശോധന നടത്തി
പതിനൊന്ന് വര്‍ഷമായി മഗ്ദലന നടത്തിപ്പോന്ന ഉപവാസം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പലരും ആവശ്യെട്ടു. ചിലരെ രഹസ്യമായി അവള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ചുമതലെപ്പെടുത്തി എന്നുള്ള ആരോപണം തെളിയിക്കുന്നതിനും വേണ്ടിയാണിത് ചെയ്തത്.

 

രണ്ട് സന്യാസിമാര്‍ 24 മണിക്കൂറും മഗ്ദലനയുടെ മുറിക്ക് പുറത്ത് മാറിമാറി കാവല്‍നില്‍ക്കണമെന്ന് നിഷ്‌കര്‍ഷിച്ച് ആബിസ് അടുത്തുള്ള ഫ്രാന്‍സിസ്‌കന്‍ മൊണാണ്‍സ്ട്രിയില്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ അവളുടെ മുറിയുടെ ജനാല അടച്ച് ആണി വയ്ക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. കുറച്ചുദിവസങ്ങള്‍ക്കുശേഷം മഗ്ദലന പെട്ടെന്ന് അപ്രത്യക്ഷയായതായി കണ്ടെത്തി. അവര്‍ അവളെ എല്ലായിടത്തും തിരഞ്ഞു. ഉദ്യാനത്തിന്റെ എതിര്‍ഭാഗത്തുള്ള ജലധാരയുടെ അടുത്ത് അവള്‍ കിടന്നുറങ്ങുന്നത് അവര്‍ കണ്ടെത്തി. സന്യാസിമാര്‍ തങ്ങള്‍ക്ക് ഒരു നിമിഷത്തെ പിഴവുപോലും സംഭവിച്ചിട്ടില്ലെന്ന് ആബീസിനോട് പറഞ്ഞു. സിസ്റ്റര്‍ മഗ്ദലന പറഞ്ഞത് സെന്റ്ഫ്രാന്‍സിസ് അസ്സീസ്സി വന്ന് ആ മുറിയില്‍നിന്ന് അവിടേക്ക് എടുത്തു കൊണ്ടുപോയി എന്നാണ്. ഒരാള്‍ക്കുപേലും ഇതിനെതിരായി ഒരു തെളിവും നിരത്താന്‍ കഴിഞ്ഞില്ല. ഇത് സിസ്റ്റര്‍ മഗ്ദലനയുടെ ജീവിതത്തിലെ ഒരു അത്യല്‍ഭുതസംഭവമായി കരുതിപോന്നു.

 

Previous Page | Next Page 

 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media