കന്യാസ്ത്രീകള്‍ മഗ്ദലനയുടെ ഗര്‍ഭധാരണം സംബന്ധിച്ച് രണ്ട് ചേരിയിലായി
കോണ്‍വെന്റിലെ കന്യാസ്ത്രീകള്‍ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം രണ്ടുപക്ഷമായിതിരിഞ്ഞു. ഒരു പക്ഷത്തിന് ഈ ഗര്‍ഭധാരണത്തില്‍ സംശയം ഉടലെടുത്തു. അവര്‍ക്കിത് മഗ്ദലനയോടുള്ള അസൂയമൂലമുണ്ടായതാകാം. മറുപക്ഷത്തിന് ഇതൊരസാധാരണ സംഭവമായി തോന്നി. ലോകചരിത്രത്തില്‍ ഇങ്ങനൊന്ന് പരിശുദ്ധമറിയത്തിനല്ലാതെ സംഭവിച്ചിട്ടില്ലെന്ന് അവര്‍ക്കറിയാം. ബൈബിളില്‍ യേശുക്രിസ്തു രണ്ടാമത് ജനിക്കുകയില്ല എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലായെന്ന് പറഞ്ഞുകൊണ്ട് അവര്‍ ആശ്വസിച്ചു. യേശുക്രിസ്തുവിന്റെ രണ്ടാംവരവ് ഇങ്ങനെ ആണെങ്കില്‍ ആര്‍ക്ക് എതിര്‍ക്കാനാകും? അവളുടെ വിശുദ്ധിയെ ഈ പ്രത്യേകസാഹചര്യത്തില്‍പോലും അധികമാരും സംശയിച്ചില്ല. എന്നാല്‍ ഇത്തരം അതിമാനുഷികമായ സംഭവങ്ങളെ വളരെ വിശദമായി ശ്രദ്ധയോടെ വേര്‍തിരിച്ചറിയേണ്ടതായിട്ടുണ്ട്. വളരെയധികം ഉദാരമായ സംഭാവനകള്‍ മഠത്തിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ഇത് ജീവിക്കുന്ന വിശുദ്ധയെ ആദരിക്കുന്നതിനു വേണ്ടിയായിരുന്നു. ഒട്ടനേകം ആള്‍ക്കാര്‍ അവളുടെ പ്രാര്‍ത്ഥനാസഹായം ചോദിച്ച് മഠത്തില്‍ വരാന്‍ തുടങ്ങി. ഇതെല്ലാം കണ്ടിട്ട് സംശയഗ്രസ്ഥരായിരുന്ന കന്യാസ്ത്രീകളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചു. അവര്‍ക്ക് തങ്ങളുടെ ആത്മീയജീവിതത്തില്‍ എന്തോ തെറ്റ് ചെയ്തതുപോലൊരു തോന്നല്‍ ഉണ്ടായി. അവര്‍ തങ്ങളുടെ കുമ്പസാരക്കാരന്റെ അടുത്ത് മഗ്ദലനയോട് അസൂയയും വിരോധവും ഉണ്ടായി എന്ന പാപത്തിന്‍മേല്‍ കുമ്പസാരിച്ചു. മറ്റു ചിലരെ സംബന്ധിച്ച് അതിശയകരമായ ഈ ഗര്‍ഭധാരണം ഉള്‍ക്കൊള്ളാനായില്ല. ഇങ്ങനൊരു അത്ഭുതത്തിന്റെ ലാഞ്ചനപോലും ബൈബിളില്‍ ഒരിടത്തും സൂചിപ്പിച്ചു കാണാത്തതിനാലാണ് അവര്‍ അങ്ങനെ ഒരു നിലപാടെടുത്തത്.
ദൈവം വളരെയധികം അത്ഭുതകരമായി വഴി നടത്തും എന്നാണ് മറുപക്ഷത്തുള്ളവര്‍ കരുതിയത്. ദൈവം തന്റെ വിനീതദാസിയുടെ കാര്യത്തില്‍ അനേകം വര്‍ഷങ്ങളായി കൃപ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ദൈവഭക്തിയുള്ളവളും വിനീതയുമായ അവള്‍ ഒരിക്കലും കോണ്‍വെന്റിന്റെ ഭിത്തിക്ക് പുറത്ത് പോയിരുന്നില്ല. അപ്പോള്‍ എങ്ങനെയാണവളുടെ വിശുദ്ധിക്ക് കറ പറ്റുന്നത്?
സംശയാലുക്കള്‍ പറഞ്ഞിരുന്നത് അവള്‍ തന്റെ കുമ്പസാരക്കാരനുമായി ഒറ്റയ്ക്കാണ് കുമ്പസാരിച്ചിരുന്നത് എന്നാണ്. കോണ്‍വെന്റിലെ മതിലുകളിലെ പട്ടകമ്പികള്‍ അകലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിലൂടെ പരിശുദ്ധാത്മാവിനെക്കാളും വലിമുള്ള ജീവികള്‍ക്ക് ഉള്ളില്‍ കയറാന്‍ സാധിക്കും എന്നവര്‍ പറഞ്ഞു.
ഒരു നിശബ്ദത രണ്ട് വിഭാഗത്തിലും നിറഞ്ഞ് നിന്നിരുന്നു. എന്നിരുന്നാലും ചിലര്‍ക്ക് തങ്ങളെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതിരുന്നതിനാല്‍ ഈ അതിശയിപ്പിക്കുന്ന വാര്‍ത്ത കൊര്‍ഡോവയിലും പുറത്തേക്കും വ്യാപിച്ചു. എങ്ങനെയാണ് മഗ്ദലന ഇക്കാര്യത്തെക്കുറിച്ച് പ്രത്യുത്തരിച്ചിരുന്നത്? ഈ വാര്‍ത്തകളോടൊക്കെ വളരെ പ്രത്യേകമായ തരത്തിലാണ് മഗ്ദലന പ്രതികരിച്ചിരുന്നത്. മഗ്ദലന ഇാപ്പോള്‍ പഴയതിലും ഇരട്ടിയായി പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യുന്നത് നമുക്ക് കാണാം. നഗ്നപാദയായി കുപ്പിച്ചില്ലിന് മുകളില്‍ ചവുട്ടി അവളിപ്പോള്‍ നടക്കുന്നു. ശരീരത്തിന് പുറത്തും തോളത്തും പീഡനോപകരണങ്ങള്‍ ഉപയോഗിച്ച് മുറിപ്പെടുത്തി അവള്‍ ഈശോയുടെ പീഡാസഹനവേദനകള്‍ സ്വയം ഏറ്റെടുത്ത് പാപങ്ങള്‍ക്ക് പ്രായശ്ചിത്തം അനുഷ്ഠിക്കുന്നു. കട്ടിയുള്ളതും പരുപരുത്തതുമായ ഒരു ചാക്കാണ് അവളിപ്പോള്‍ ധരിക്കുന്നതിന് ഉപയോഗിക്കുന്നത്. സിസ്റ്റര്‍ മഗ്ദലയെ ഒരു വൈദ്യപരിശോധനയ്ക്ക് ആര്‍ച്ച് ബിഷ് വിധേയയാക്കുന്നു ഈ വാര്‍ത്തകള്‍ അറിഞ്ഞയുടനെ ആര്‍ച്ച് ബിഷ് മൂന്ന് പരിചയ സമ്പന്നരായ മിഡ് വൈസിനെ മഗ്ദലനയെ പരിശോധിക്കാന്‍ അയച്ചു. അവളെ പരിശോധിച്ചതിനുശേഷം മിഡ് വൈവ്‌സ് പറഞ്ഞത് അവള്‍ ഗര്‍ഭിണിയാണെന്നാണ്. എന്നാല്‍ അവളുടെ കന്യാത്വം ചോദ്യം ചെയ്ത്തവിധം കാത്തുസംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ പള്ളികളില്‍ ഉയര്‍ന്നുപൊങ്ങി. കോണ്‍വെന്റിനുള്ളിലെ സംശയക്കാരുടെ നാവടങ്ങിപ്പോയി. അവര്‍ തങ്ങളുടെ സംശയത്തെപ്രതി പ്രായശ്ചിത്തം ചെയ്തുതുടങ്ങി.
1518ലെ ക്രിസ്തുമസ് രാത്രി മഗ്ദലന താന്‍ ഉടനെതന്നെ പ്രസവിക്കുമെന്ന് അറിയിച്ചു. പൂന്തോട്ടത്തിലെ അരികിലുള്ള ഒരു ചെറിയ മുറി അതിനുവേണ്ടി ഒരുക്കെട്ടു. ഒരു ദര്‍ശനത്തില്‍ കാവല്‍മാലാഖ അവളോട് നിര്‍ദ്ദേശിച്ചത് പ്രകാരം പ്രസവത്തിന് ആരും കൂടെവേണ്ട എന്ന് അറിയിച്ചു. കൂടെ ആരും സഹായത്തിനില്ലാതെ കൂടുതല്‍ സഹിക്കാന്‍ അവള്‍ ആഗ്രഹിച്ചു. മഗ്ദലന ആ അടച്ചിട്ട മുറിയില്‍ മൂന്ന് ദിവസം കഴിച്ചു കൂട്ടി. ഈ സമയങ്ങളില്‍ എല്ലാ സഭാംഗങ്ങളും പ്രാര്‍ത്ഥനയില്‍ ആയിരുന്നു. പുറത്തുവന്ന മഗ്ദലന പറഞ്ഞത് തീര്‍ച്ചയായിട്ടും വലിയ കാര്യങ്ങളാണ്.
Previous Page | Next Page