4

അത്ഭുതകരമായ പ്രാവ്
ദൈവമേ എന്നോട് കരുണ തോന്നണമേ എന്ന ഗാനാലാപനത്തിനുശേഷം ഒരത്ഭുതം നടന്നു. കത്തീഡ്രലിന്റെ മേല്‍ക്കൂരയില്‍നിന്ന് ഒരു പ്രാവ് നേരെ താഴ്ന്നിറങ്ങി പറന്നു. അതെല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. അതവളുടെ ചുമലില്‍ വന്നിരുന്ന് അവളുടെ ചെവിയില്‍ സംസാരിക്കുന്നതായി കണ്ടു. അതിനുശേഷം അത് പാരപെറ്റിലേക്ക് പറന്നുപോയി. ചടങ്ങ് തീരുന്നതുവരെ പ്രാവവിടെ എല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു. അതിനുശേഷം അത് പള്ളിക്ക് പുറത്തേക്ക് പറന്നുപോവുകയും ആള്‍ക്കാര്‍ അതിന്റെ പിന്നാലെ പാഞ്ഞുചെല്ലുകയും ചെയ്തു. ആ പ്രാവ് ആകാശത്തേക്ക് നേരെ ഉയര്‍ന്ന് പറന്നുപൊങ്ങി അവസാനം മേഘത്തില്‍ മറയുന്നത് അവര്‍ കണ്ടു. ഈ വാര്‍ത്ത കാട്ടുതീപോലെ നാട്ടില്‍ പരക്കുകയും രാജ്യത്തിന്റെ അതിര്‍ത്തികള്‍ കടന്നു പോവുകയും ചെയ്തു. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പൊയ്‌ക്കൊണ്ടിരുന്നതനുസരിച്ച് അവളുടെ ജോലികളിലും ഉയര്‍ച്ച ഉണ്ടായിക്കൊണ്ടിരുന്നു. അവള്‍ അനേകം അനിതരസാധാരണമായ പ്രസംഗങ്ങളും നടത്തിപ്പോന്നു. മുറിയുടെ ചുമരിന് പുറത്ത് പോകാതിരുന്നിട്ടും കൊര്‍ഡോബയില്‍ സംഭവിച്ചിരുന്ന കാര്യങ്ങള്‍ അവള്‍ അറിഞ്ഞിരുന്നതായി കാണപ്പെട്ടു. പ്രത്യേകിച്ച് മറ്റ് ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റുകളിലും പ്രമുഖ കുടുംബങ്ങളില്‍ നടക്കുന്ന കാര്യങ്ങളും അവള്‍ പറഞ്ഞിരുന്നു. പണ്ട് സംഭവിച്ചിരുന്നതുപോലെ തന്നെ അവള്‍ മിക്കവാറും ആത്മീയ നിര്‍വൃതിയില്‍ ലയിക്കുകയും മുറിക്ക് പുറത്ത് കാണപ്പെടുകയും  ചെയ്തിരുന്നു. അാപ്പോള്‍ സഹവാസികള്‍ അവളെ എടുത്ത് മുറിയില്‍ കൊണ്ടുചെന്ന് കിടത്തുമായിരുന്നു. ചിലരുടെ അറിയാനുള്ള ആഗ്രഹം നിമിത്തം അവളെ അടുത്തുനിന്ന് ശ്രദ്ധിക്കുമ്പോള്‍ ഒരു ശാന്തസ്വരം അവളോട് ആരും അറിയാത്ത ഭാഷയില്‍ സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു.

 

അവളുടെ പ്രശസ്തി സ്‌പെയിനിന് പുറത്തും പരന്നുകൊണ്ടിരുന്നു
പ്രതീക്ഷിച്ചിരുന്നതുപോലെ ഈ സംഭവങ്ങളുടെ ഗോസിപ്പുകള്‍ സ്‌പെയിനിന് പുറത്തും പരന്നു തുടങ്ങി. കോണ്‍വെന്റിലേക്ക് അനേകം പേരുടെ എഴുത്തുകള്‍ വന്നുകൊണ്ടിരുന്നു. പ്രാര്‍ത്ഥനാ സഹായം അപേക്ഷിച്ചുള്ളവയായിരുന്നു അതില്‍ കൂടുതലും. സാമ്പത്തികസഹായവും ധാരാളമായി കിട്ടിക്കൊണ്ടിരുന്നു.

 


മഗ്ദലനയുടെ പ്രവചനങ്ങള്‍
ഈ കാലഘട്ടങ്ങളില്‍ ഒരു പുതിയ വരലബ്ദിയും അവളില്‍ പ്രകടമായിക്കൊണ്ടിരുന്നു. അവള്‍ക്ക് ഭാവികാലസംഭവങ്ങളെക്കുറിച്ച് പ്രവചിക്കാന്‍ സാധിച്ചിരുന്നു. 1515ല്‍ വരാന്‍ പോകുന്ന വര്‍ഷം ഫെര്‍ഡിനന്റ് രാജാവിന്റെ മരണം സംഭവിക്കുമെന്ന് പ്രവചിച്ചു. അതുപോലെതന്നെ സംഭവിക്കുകയും ചെയ്തു. അതുപോലെതന്നെ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ്‌കോ ജിമന്ഡി സിസ്‌നറോസിന് കാസ്റ്റിലേ രാജ്യത്തിന്റെ റീജന്‍സി പദവി അവള്‍ പ്രവചിച്ചതുപോലെ ലഭിച്ചു. ഇതിന് നന്ദിസൂചകമായി കര്‍ദ്ദിനാള്‍ അവള്‍ക്ക് മനോഹരമായ ഒരു അരുളിക്ക കൊടുത്തു. അതിനാല്‍ കൂടെയുള്ള കന്യാസ്ത്രീകള്‍ക്ക് അവളോട് കൂടുതലായി സ്‌നേഹാദരങ്ങള്‍ ഉണ്ടാകാന്‍ ഇടയായി.

 

വചനിപ്പിന്റെ ദിവസം പ്രതീക്ഷിക്കാത്ത ഒരു ഗര്‍ഭധാരണം നടന്നു
1518 മാര്‍ച്ച് 25ന് (അവള്‍ക്ക് 31 വയസ്സുള്ളപ്പോള്‍) തിരുനാളിന് മഗ്ദലന തന്റെ മഠാധിപതിയോട് ചിലകാര്യങ്ങള്‍ പറഞ്ഞു. അതവരെ കൂടുതല്‍ സംശയത്തിനും വിഷമത്തിനും ഇടയാക്കി. കഴിഞ്ഞരാത്രി വചനിപ്പിന്റെ ജാഗരണ പ്രാര്‍ത്ഥനയുടെ സമയത്ത് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഉണ്ണിയേശുവിനെ ഗര്‍ഭം ധരിച്ചു എന്ന് മഠാധിപയോട് പറഞ്ഞു. അങ്ങനെ സെന്റ് എലിസബത്ത് ഓഫ് ദി ഏന്‍ജല്‍സ് കോണ്‍വെന്റിലെ വിളങ്ങുന്ന പ്രകാശമായ കുരിശിന്റെ മഗ്ദലന ഗര്‍ഭിണിയായിരിക്കുന്നു. വരാന്‍ പോകുന്ന അനിവാര്യമായ പ്രകോപനങ്ങള്‍ മുന്നില്‍ കണ്ട് മഠാധിപതി മഗ്ദലനയോട് ഇക്കാര്യങ്ങള്‍ ആരോടും പറയരുതെന്ന് കല്പിച്ചു. ഇതെങ്ങനെ മുമ്പോട്ടുകൊണ്ടുപോകണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ദിവസങ്ങള്‍ കഴിയുന്തോറും മഠാധിപ നേരിട്ട് മഗ്ദലനയെ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചുപോന്നു. ആഴ്ചകള്‍ കഴിഞ്ഞാേള്‍ മഗ്ദലനയുടെ അടിവയര്‍ ഉരുണ്ടുവരുന്നത് കാണാമായിരുന്നു. ഇത് ആരില്‍നിന്നും ഒളിക്കുവാന്‍ പറ്റുമായിരുന്നില്ല.

 

Previous Page | Next Page 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media