3

ഉപവാസവും ആദ്യകുര്‍ബാന സ്വീകരണവും
ആദ്യകുര്‍ബ്ബാന സ്വീകരണത്തിന് മൂന്ന് മാസം മുമ്പുതന്നെ അവള്‍ ഉപവാസം ആരംഭിച്ചു. മാതാപിതാക്കന്മാരുടെ വാദങ്ങള്‍കൊണ്ടൊന്നും അവള്‍ മനസ്സുമാറ്റിയില്ല. ഒരു ശാരീരിക ക്ഷീണവും അനുഭപ്പെടാതെതന്നെ വളരെ അതിശയകരമായി ആദ്യകുര്‍ബ്ബാന സ്വീകരണ ഞായറാഴ്ചവരെ ഇങ്ങനെ തുടര്‍ന്നുപോന്നു. ആദ്യകുര്‍ബ്ബാന സ്വീകരണത്തിന്റെ ചടങ്ങുകള്‍ നടക്കുമ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയുടെ പവിത്രീകരണ പ്രാര്‍ത്ഥനാസമയത്ത് അവള്‍ ഒരു കരച്ചിലോടെ നിലത്തുവീണു. അവിടെ സാഷ്ടാംഗപ്രണാമം ചെയ്തു വളരെയധികം സമയം കിടന്നു. അവള്‍ പള്ളിയില്‍നിന്ന് പുറത്തേക്ക് പോകുന്ന സമയത്ത് വിവരിച്ചപ്രകാരം അവളുടെ നാവില്‍ ഈശോ വിശുദ്ധ കുര്‍ബ്ബാന വച്ചു കൊടുത്തു. അതിനാല്‍ ഒരു വൈദികന്റെ അടുത്ത് പോകാതെതന്നെ അവള്‍ക്ക് കുര്‍ബ്ബാന കിട്ടി എന്നവകാശപ്പെട്ടു.

 


മുറിവുകള്‍ ഒറ്റരാത്രികൊണ്ട് സുഖപ്പെട്ടു. രണ്ട് വിരലുകള്‍ക്ക് വളര്‍ച്ചയില്ല
മഗ്ദലനയ്ക്കിപ്പോള്‍ 16 വയസ്സായിരിക്കുന്നു. അസാധാരണമായ ഭക്തിയും പാപപരിഹാരപ്രവര്‍ത്തനങ്ങളുംകൊണ്ട് അവള്‍ ഇന്നനേകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. അനേകര്‍ ഇവളൊരു ജീവിക്കുന്ന വിശുദ്ധയാണെന്ന് കരുതുന്നു. ഒരു വിശുദ്ധയ്ക്കല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെ പാപപരിഹാരപ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുക? എന്നാണവര്‍ ചിന്തിച്ചത്. പ്രായശ്ചിത്ത പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന രക്തം വമിക്കുന്ന മുറിവുകള്‍ എല്ലാവരെയും അത്ഭുപ്പെടുത്തിക്കൊണ്ട് പിറ്റേദിവസം ഉണങ്ങുമായിരുന്നു. അവള്‍ ആരോഗ്യവതിയും മറ്റെല്ലാക്കാര്യങ്ങളിലും നല്ലതായി തുടരുകയും ചെയ്തു. എന്നാല്‍ അവളുടെ രണ്ടുവിരലുകള്‍ മറ്റു വിരലുകളെപ്പോലെ വളരുന്നുണ്ടായിരുന്നില്ല. പതിനാറാമത്തെ വയസ്സിലും ആ രണ്ട് വിരലുകള്‍ കുഞ്ഞുകുട്ടികളുടെ വിരലുപോലെ ഇരുന്നു. ചെറുപ്പകാലത്ത് ഈശോ അവളുടെ വിരലുകളില്‍ തൊട്ടതുകൊണ്ടായിരിക്കുമെന്ന് ചിലര്‍ പറയുന്നു.

 

മഗ്ദലന ഫ്രാന്‍സിസ്‌കന്‍ കന്യാസ്ത്രീയാകുന്നു 1504ല്‍ 17 വയസ്സുള്ള മഗ്ദലന ഒരു ഫ്രാന്‍സിസ്‌കന്‍ കന്യാസ്ത്രീയായി സെന്റ് ഫ്രാന്‍സിസിന്റെയും സെന്റ്. ക്ലെയറിന്റെയും ആത്മീയ പുത്രിയാകുവാനും വലിയ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ വിശുദ്ധിയെക്കുറിച്ചുള്ള പ്രസിദ്ധിമൂലം വളരെ സന്തോഷത്തോടെ കൊര്‍ഡോവയിലുള്ള സെന്റ് എലിസബത്തിന്റെ നാമത്തിലുള്ള ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റില്‍ ചേര്‍ന്നു. പെട്ടെന്നുതന്നെ അനേകം കന്യാസ്ത്രീകളുടെ അഭിനന്ദനം അവള്‍ പിടിച്ചുവാങ്ങി. എന്നാല്‍ ചില ആപല്‍സൂചനകള്‍ പുറപ്പെടുവിക്കുകയും ചെയ്തു. അവളുടെ ആത്മീയജീവിതവും ഗുണങ്ങളുമായി വേറിട്ട് നിന്നതായി കാണുന്നില്ല. ഭാരമേറിയ കുരിശു ചുമന്ന് കോണ്‍വെന്റില്‍ കൂടി നടന്ന് ശരീരത്തെ ദണ്ഡിപ്പിക്കുകയും കൂട്ടുകാരുടെ കാലില്‍ ഉമ്മ വയ്ക്കുകയും വിശുദ്ധ കുര്‍ബ്ബാന ഒഴിച്ച് ഒന്നും ഭക്ഷിച്ചിരുന്നതായും കണ്ടിരുന്നില്ല. അവള്‍ വളരെയധികം ഭക്തി പ്രകടിപ്പിച്ചുകൊണ്ട് ഏത് താണ ജോലിപോലും സന്തോഷത്തോടെ ചെയ്തുപോന്നു.

 

പോസ്റ്റുലന്‍ഡായി കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞ് 22 വയസ്സുള്ളപ്പോള്‍ 1509ല്‍ അവള്‍ക്ക് ഒരു വിശുദ്ധയുടേതായ പരിഗണന കിട്ടിത്തുടങ്ങി. അതിനാല്‍ കാര്യശേഷി തെളിയിക്കുന്നതിനുള്ള മിണ്ടാവ്രതം അനുവദിക്കുന്നതിന് കാരണമായി. ആ മുഹൂര്‍ത്തം വളരെ പ്രതീക്ഷയോടെ സജ്ജമാക്കി. കുലീനരായ എല്ലാവരും ഒരു നല്ല ഇരിപ്പിട സ്ഥാനം പള്ളിക്കുള്ളില്‍ കിട്ടുവാന്‍ പരിശ്രമിച്ചു. ആര്‍ച്ചുബിഷുപോലും ആ ദിവസത്തിന്റെ പ്രാധാന്യത്തെ കരുതി വെല്‍വെറ്റുകൊണ്ടുള്ള വില മതിപ്പുള്ള തുണി സിംഹാസനത്തില്‍ വിരിച്ചു. അവസാനം ആഘോഷത്തിന്റെ ദിവസം എത്തി. മഗ്ദലന ഇാപ്പോള്‍ കുരിശിന്റെ മഗ്ദലന എന്നറിയപ്പെട്ടു തുടങ്ങി. ആ പേര് ചെറുപ്പത്തിലെ സ്വയം ക്രൂശിക്കലിന്റെ ഓര്‍മ്മ പുതുക്കലും ആയിരുന്നു. ചടങ്ങുകള്‍ തുടങ്ങിയാപ്പോള്‍ അള്‍ത്താരയുടെ പുറത്ത് അവള്‍ മുട്ടുകുത്തി കര്‍ദ്ദിനാളിന്റെ പ്രസംഗത്തിനായി കാതോര്‍ത്തു. എന്നാല്‍ അദ്ദേഹം എല്ലാവരും കേള്‍ക്കെ അവളുടെ പ്രാര്‍ത്ഥനയും സംരക്ഷണവും അദ്ദേഹത്തിനും രൂപതയ്ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.

 

Previous Page | Next Page 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media