മതകോടതിയുടെ വിചാരണ
മഗ്ദലന ഇപ്പോള്‍ മുഴുവനുമായി ഭൂതോച്ചാടനത്തില്‍ പിശാചുക്കളായ ബാല്‍ബനില്‍നിന്നും പാടോറിയോയില്‍ നിന്ന് സ്വതന്ത്രയായി. അവര്‍ പറഞ്ഞതനുസരിച്ച് എന്നേക്കുമായി അവളുടെ ശരീരത്തില്‍നിന്നും ആത്മാവില്‍നിന്നും അവര്‍ വിട്ടു പോകുന്നു എന്നാണ്. അവള്‍ പിന്നീട് 1546 മെയ് 6ന് മതകോടതിയില്‍ വിചാരണചെയ്യെട്ടു. സ്‌പെയിനിലെ പ്രിമേറ്റ് ആയ കര്‍ദ്ദിനാള്‍ ജിമന്‍സ് ആണ് മതകോടതിയുടെ ഇന്‍ക്വിസിറ്റര്‍ ആയി വന്നത്. മഗ്ദലനയെ അല്‍കാസര്‍ ജയിലിലേക്ക് തുടര്‍നടപടികള്‍ക്കായി മാറ്റിപാര്‍പ്പിച്ചു.
കൂടുതല്‍ ചീത്ത കേട്ടത് ബാല്‍ബന്‍ പിശാചും പട്ടോറിയോ പിശാചുമാണ്
സിസ്റ്റര്‍ മഗ്ദലനയ്ക്കിപ്പോള്‍ 61 വയസ്സായിട്ടുണ്ട്. ഇതുവരെ അസാധാരണമായ പാപപരിഹാരപ്രവൃത്തികളിലൂടെ അവള്‍ കടന്നുപോയി. കോടതിയോടവള്‍ അപേക്ഷിച്ചത് ഈ കാരാഗൃഹപീഡനം അവസാനിപ്പിക്കുകയും തന്നെ എരിയുന്ന തീയിലേക്ക് വലിച്ചെറിയാനുമാണ്. എന്നാല്‍ ജഡ്ജിമാര്‍ തീരുമാനിച്ചത് വേറൊരു തരത്തിലാണ്. അവളുടെ പ്രായം കണക്കിലെടുത്തും യഥാര്‍ത്ഥത്തിലുള്ള ഏറ്റുപറച്ചിലും ഗുണകരമായ അവളുടെ പ്രായശ്ചിത്തവും അവളുടെ കുറ്റത്തെ വളരെയധികം കുറയ്ക്കുവാന്‍ സഹയാകരമായിട്ടുണ്ട്. അവര്‍ അവളെ ആ ക്രൂരനായ പിശാചിന്റെ പാവം ഇരയായിട്ടുമാത്രമേ കണ്ടുള്ളൂ. ഇവളുടെ മഹത്വത്തിന്റെ കാലത്ത് അവളെ ഒരു മഹാവിശുദ്ധയായിട്ടാണ് അവര്‍ കണ്ടിരുന്നതെന്നും അവര്‍ ഓര്‍ത്തെടുത്തു. അതിനാല്‍ ഇന്‍ക്വിസ്റ്റേര്‍സ് കൂടുതല്‍ കുറ്റാരോപണങ്ങളും ആ പിശാചുക്കള്‍ക്കെതിരെ നിരത്തി. വളരെ കുറച്ച് മാത്രമേ മഗ്ദലനയില്‍ ചുമത്തപ്പെട്ടുള്ളൂ. പിശാചുക്കള്‍ മഗ്ദലനയെ സ്വാധീനിക്കാന്‍ തുനിഞ്ഞസമയത്ത് അവള്‍ ഒരു പരിചയമില്ലാത്ത കുട്ടി മാത്രമായിരുന്നു.
ചുരുക്കിറഞ്ഞാല്‍ ചെറുപ്പത്തില്‍ ആ പിശാച് മഗ്ദലനയെ ഭീഷണിപ്പെടുത്തി അവന്റെ വലയിലാക്കി. അതിനാല്‍ അവളുടെ അപരാധം വളരെയധികമായി കുറയുന്നു. എന്തുകൊണ്ടെന്നാല്‍ അവള്‍ ചെറുപ്രായമായിരുന്നു എന്നത് പ്രത്യേകമായി ശ്രദ്ധിക്കേപ്പെടണ്ടതാണ്.
കത്തോലിക്കാസഭ അടിസ്ഥാനപ്പെടുത്തിയ വിശ്വാസപ്രകാരം ദൈവികമായ പ്രവൃത്തികള്‍ സ്വര്‍ഗ്ഗീയവും നിത്യകാലത്തേക്കുമാണ്. എന്നാല്‍ പിശാചിന്റെ പ്രവൃത്തികള്‍ സമയത്തേക്കും കാലത്തേക്കും പരിമിതപ്പെടുത്തിയിരിക്കുന്നു. മഗ്ദലന 1544ല്‍ കുമ്പസാരിച്ചതോടെ സാത്താനുമായുള്ള ഉടമ്പടി അവസാനിച്ചു. അവള്‍ പറയുന്നതിന്‍പ്രകാരം നരകത്തേക്കുറിച്ചുള്ള ഭയപ്പാടില്‍നിന്നാണ് ഈ വെളിപാടുകള്‍ പുറത്തുവരുന്നത് എന്നാണ്. അനന്തകാരുണ്യവാനായ ദൈവത്തിന്റെ കരുണയും സ്‌നേഹത്തിലും ഊന്നിയാണ് ഇാപ്പോഴുള്ള അവളുടെ ആഴത്തിലുള്ള മാനസാന്തരം. ദൈവത്തിന്റെ ഉറപ്പിന്‍മേലാണ് അവള്‍ കുമ്പസാരിച്ചാല്‍ ജീവിക്കുമെന്ന് പറയുന്നത്. അവള്‍ക്ക് പിന്നീട് അവളുടെ മാനസാന്തരത്തിലൂടെ അവള്‍ ഒരു Heroine ആകും അല്ലാതെ വ്യാജ virtue പ്രസിദ്ധിയും മുമ്പുണ്ടായിരുന്നുപോലെയല്ല.
ജഡ്ജിമാര്‍ തീരുമാനിച്ചതിന്‍പ്രകാരം മഗ്ദലന ഒരു മെഴുകുതിരികൈയില്‍ കത്തിച്ച് പിടിച്ച് വായ് അടച്ചുവച്ച്, എല്ലാം ഉപേക്ഷിച്ച് ജീവിക്കുന്നവര്‍ ധരിക്കുന്ന സ്പാര്‍ട്ടന്‍ കോര്‍ഡ് കഴുത്തില്‍ കെട്ടി തട്ടില്‍ കയറി. എല്ലാവരും കാണ്‍കെ കുര്‍ബ്ബാന തീരുന്നിടംവരെ നില്‍ക്കണമെന്ന് അനുശാസിച്ചു. അങ്ങനെ അവളുടെ പാപങ്ങള്‍ ശപഥം ചെയ്ത് ഉപേക്ഷിക്കുവാന്‍ അവസരമൊരുക്കി. മൂന്നുമാസത്തേക്ക് അവള്‍ മുഖം തുറന്നിടുകയും കറുത്ത മൂടുപടം ഉപയോഗിക്കുകയും ചെയ്യരുത്. എല്ലാ കോണ്‍വെന്റ് ജീവിതത്തിലെ നീക്കങ്ങളിലും അവള്‍ അവസാനം മാത്രമേ നടക്കാവൂ.
മുമ്പ് ബാല്‍സനും പട്ടാരിയോയുമായി ചേര്‍ന്ന് നടത്തിയ വഞ്ചന. കത്തീഡ്രല്‍ പള്ളിയുടെ മുമ്പില്‍വച്ച് അവള്‍ കരഞ്ഞുകൊണ്ട് മനസ്താപപ്പെട്ടു ശപഥം ചെയ്ത് ഏറ്റുപറഞ്ഞു. ബര്‍ഗോസിലുള്ള വേറൊരു ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റിലേക്ക് അവളെ മാറ്റിത്താമസിപ്പിച്ചു. അവിടെ അവള്‍ അനേകം വര്‍ഷങ്ങള്‍ ഒരു തെറ്റുപോലും സംഭവിക്കാതെ പ്രായശ്ചിത്ത ജീവിതമനുഷ്ടിച്ചു പോന്നു.
ഇന്ന് സിസ്റ്റര്‍ മഗ്ദലനയുടെ കാര്യം എല്ലാവരും മറന്നുപോയിരിക്കുന്നു. അവളുടെ പ്രത്യേകമായ ജീവിതകഥ അറിയപ്പെടുന്നില്ല. എന്നാല്‍പോലും പ്രശസ്ത വക്കീലും എഴുത്തുകാരനുമായ മൗറീസ് ഗാര്‍കോണിന് മഗ്ദലന ഒരു ചരിത്രവനിതയാണ്. അദ്ദേഹം ഇക്കാര്യങ്ങളെല്ലാം ക്രിസ്തീയലോകത്ത് 16, 17 നൂറ്റാണ്ടുകളില്‍ എഴുതിവച്ചു. അവളുടെ കാര്യത്തിലുള്ള ദൈവശാസ്ത്രപരവും പൈശാചിക ശാസ്ത്രപരവുമായ എല്ലാകാര്യങ്ങളും വളരെ സൂക്ഷ്മതയോടെ വര്‍ണ്ണിച്ച് അവളുടെ കേസ് ഡയറി ഉണ്ടാക്കി. യഥാര്‍ത്ഥത്തില്‍ ഈ കാലയളവില്‍ അനേകം സത്യങ്ങള്‍ ദൈവശാസ്ത്രപരമായ പുസ്തകങ്ങളിലുള്ള പൈശാചികബാധയുടെ സ്വാധീനങ്ങള്‍ വിവരിച്ച് അവളുടെ കേസ് വിസ്താരസമയത്ത് ഉപയോഗിച്ചു.
അങ്ങനെ ഇത്രയും എഴുതിയ കാര്യങ്ങള്‍ മയിട്രേ മാവുറിസ് മുഗാര്‍കന്‍ അവളുടെ ന്യായവിസ്താരത്തില്‍നിന്ന് എടുത്തിട്ടുള്ളതാണ്. ലൂയിസ് പവ്വല്‍ മയിട്രേ ഗാര്‍കണിന്റെ പുസ്തകത്തില്‍നിന്ന് മഗ്ദലനയുടെ ജീവിതകഥയ്ക്കായി എടുത്തു. അദ്ദേഹം പറഞ്ഞമാതിരി രണ്ടേ രണ്ടു പുസ്തകങ്ങളെ ഇക്കാര്യത്തെക്കുറിച്ച് ഇന്നുള്ളൂ. ഒന്ന് ലണ്ടനിലും മറ്റൊന്ന് പാരീസിലുമാണുള്ളത്.
Previous Page | Next Page