14

സിസ്റ്റര്‍ മഗ്ദലനയുടെ വളരെ പ്രത്യേകതയുള്ള ഈ സംഭവത്തില്‍നിന്ന് പഠിക്കേണ്ടതായ പാഠങ്ങള്‍
മഗ്ദലനയുടെ പ്രശസ്തി ഉയര്‍ന്നുയര്‍ന്ന് ജീവിക്കുമ്പോള്‍തന്നെ വിശുദ്ധപദം വരെ എത്തിച്ചേര്‍ന്നു. അവള്‍ രാജാക്കാരുടെയും ചക്രവര്‍ത്തിമാരുടെയും ഉപദേഷ്ടകയും അതിനേക്കാളുപരി സഭയുടെ ഉന്നതങ്ങളിലുള്ളവരെ പോലും വശീകരിച്ചിരുന്നു. എന്നാല്‍ അവളുടെ വിസ്താരത്തില്‍ ഇതെല്ലാം വളരെ രസകരമായി അനുഭവപ്പെട്ടു. വിസ്തരിച്ചുള്ള വിസ്താരത്തിന്റെ അവസാനം ന്യായാധിപാര്‍ ഇതിന്റെയെല്ലാം യഥാര്‍ത്ഥകാരണക്കാരനായി പിശാചിനെ കണ്ടെത്തി. അവന്റെ ഉപായങ്ങള്‍ അവനെതിരെ തന്നെ തിരിഞ്ഞു. മഗ്ദലനയെ വഴിതെറ്റിക്കുകയും ഭീഷണിപ്പെടുത്തിയും ചെയ്തിട്ടും അവസാനം മനുഷ്യരുടെ വിശ്വാസം ബലപ്പെടുകയാണുണ്ടായത്. ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും ശക്തിയുംകൊണ്ട് അവസാനം വഴി തെറ്റിയ മഗ്ദലന രക്ഷെടുകയാണ് ഉണ്ടായത്. സത്യം പിശാചിന്റെ നുണയെയും വഞ്ചനയെയും അതിജീവിക്കുകയും ചെയ്യും.

 

സഭയിലെ മിസ്റ്റിക്കകളുടെയും ദര്‍ശകരുടെയും ജീവിതത്തെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് മഗ്ദലനയുടെ അതിസാധാരണമായ കപടയോഗീജീവിതം ധാരാളമായ ആരോപണവിധേയമായ അതീന്ദ്രിയവരങ്ങള്‍, അത് യഥാര്‍ത്ഥത്തിലൂടെ ആത്മീയാചാര്യാരുടെ .... അനുകരണമായി തോന്നിക്കാം. ഇത് നമുക്ക് തന്ന ഒരു വലിയ മുന്നറിയിപ്പാണ്. എങ്ങനെയാണ് പിശാച് ദൈവത്തിന്റെ പ്രവൃത്തികളെ അനുകരിക്കുന്നത്, മറ്റുള്ളവരെ അതുവഴി യഥാര്‍ത്ഥത്തില്‍ വിശ്വസിപ്പിക്കുന്നതെന്ന് മഗ്ദലനയുടെ കാര്യത്തില്‍ ഇങ്ങനെ പിശാച് കര്‍ദ്ദിനാള്‍മാരെയും വൈദികരെയും തിയോളജിന്‍മാരെയും അവര്‍ ആത്മീയകാര്യങ്ങള്‍ വളരെയധികം പരിചയസമ്പന്നരായിരുന്നിട്ടുപോലും പിശാച് കളിപ്പിച്ചു.

 

സംഭവിച്ച വഞ്ചനയുടെ മൂലകാരണം: വിധേയപ്പെടലും ആത്മീയവഴിനടത്തലും
ഇാേള്‍ പിശാചിനാല്‍ നടന്ന ആത്മീയവഞ്ചനയ്ക്ക് കാരണം ഒരു വൈദികന്റെ ആത്മീയനടത്തിപ്പിന്റെ ഇല്ലായ്മയായിരുന്നു മഗ്ദലനയ്ക്ക് സംഭവിച്ചതെന്ന് കാണാന്‍ കഴിയും. സഭയുടെ ലിറ്റ്മസ് ടെസ്റ്റ് എന്നത് വിധേയപ്പെടലിലാണ്. മഗ്ദലന ഒരിക്കലും ഒരു ആത്മീയാചാര്യന്റെ ഉപദേശം തേടിയിരുന്നുതായി കണ്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ നേരത്തെതന്നെ ഇതു കണ്ടുപിടിക്കാമായിരുന്നു.

 

മിസ്റ്റിക്കുകളും ദര്‍ശകരും എാപ്പോഴും ഒരു പുരോഹിതന്റെ സഹായം തേടേണ്ടതുണ്ട്. പുരോഹിതന്‍ മിസ്റ്റിക്കിനെയാണ് നയിക്കേണ്ടത്. അല്ലാതെ മിസ്റ്റിക്ക് പുരോഹിതനെയല്ല. ഒരു പുരോഹിതനായ ആത്മീയനിയന്താവ് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു. അദ്ദേഹത്തിന്റെ അധികാരം ... അതിനാല്‍ മിസ്റ്റിക്കലും അതിസ്വഭാവികവരങ്ങളും ഈ അധികാരത്തിന് കീഴ്‌പ്പെടുമ്പോള്‍ അവയുടെ വാസ്തവികതയ്ക്ക് തെളിവേറുന്നു.

 

വേറൊരു ആത്മീയപാഠം ഇതിലുള്ളത് മിന്നുന്നതെല്ലാം പൊന്നല്ല, സാത്താന്‍ തോല്‍പ്പിക്കുന്നത് ചെമ്പിനെയോ, വെള്ളിയെയോ അല്ല. അവന്‍ ആഗ്രഹിക്കുന്നത് സ്വര്‍ണ്ണത്തെ തോല്‍പ്പിക്കാനാണ്. അതിനാല്‍ നമ്മള്‍ ദൈവസഹായത്തിന് വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. ഒരിക്കലും വീണുപോയ വഞ്ചകരാൽ തെറ്റിപ്പോകരുത്.

 

യേശു നമ്മളെ വഴി നടത്തുകയും സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യട്ടെ. പരിശുദ്ധ അമ്മയുടെ കാപ്പയ്ക്കുള്ളില്‍ നമ്മള്‍ സുരക്ഷിതരാവുകയും ചെയ്യട്ടെ. മിഖായേല്‍ മാലാഖ നമ്മളെ യുദ്ധത്തില്‍ സംരക്ഷിക്കട്ടെ.

 

 

 

Previous Page 

 

Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media