12

ഭൂതോച്ചാടനവേളയില്‍ മനസ്സിലായത് എന്തെന്നാല്‍ മഗ്ദലന തീരെ ചെറുമായിരുന്നാപ്പോള്‍ ബാല്‍ബന്‍ ഒരു യുവകോമളനായ ചെറുക്കാരനായി പ്രത്യക്ഷെട്ടിരുന്നു. ഇതവള്‍ക്ക് അഞ്ചു വയസ്സുള്ളതുവരെ തുടര്‍ന്നു പോന്നു. ഒരു രാത്രി പതിവുപോലെ അവള്‍ അവനുവേണ്ടി കാത്തിരുന്നു. അവന്‍ അവള്‍ക്ക് മൂടല്‍മഞ്ഞ് പുതച്ചതുപോലെ കാണട്ടെു. പിന്നീട് നീളം കൂടിയ തലമുടിയും ഉയരവുമുള്ള മനുഷ്യനായും കാണപ്പെട്ടു. അയാളില്‍നിന്ന് ഒരു ചുവന്ന പ്രകാശം പരക്കുകയും ചെയ്തിരുന്നു.

 


അവള്‍ യേശുവേ എന്ന് വിളിച്ചുകരഞ്ഞു. എന്നാല്‍ ഇത് ബാല്‍ബനെ ദേഷ്യെടുത്തുകയും അവളെ കത്തുന്ന കൈകൊണ്ട് എടുത്ത് നിലത്ത് ഇടുകയും ചെയ്തു. മനുഷ്യനില്‍നിന്ന് മൃഗത്തിലേക്ക് രൂപം മാറുന്ന ഈ ഭീകരസത്വം അവളുടെ മുമ്പില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കണ്ട് അവള്‍ പര്യാലോചിക്കാന്‍ തുടങ്ങി.

 

ആ കന്യാസ്ത്രീ ഭയത്തോടെ ആ ജീവിതത്തെ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ് അവന്റെ വീതി കൂടിയ പരന്ന മൂക്ക്, അവന്റെ വളഞ്ഞകൊമ്പുകള്‍, പല്ലില്ലാത്ത മുഖം, നാരകീയ ജീവിയുടെ എതിര്‍ക്കുന്ന സ്വഭാവം.

 

അവന്‍ അവളോട് ഉടനെ തന്റെ ഭാര്യയാകാന്‍ കല്പിച്ചു. അവളുടെ ചാരിത്ര്യം നഷ്ടെടുത്തുകയില്ലെന്ന് അവന്‍ ഉറപ്പു നല്‍കി. അവളുടെ കാണപ്പെടുന്ന വിശുദ്ധി ഇനിയും വളരുകയേ ഉള്ളൂ എന്നും തന്നോടു കൂടി വിചാരിക്കാന്‍ പറ്റാത്ത സന്തോഷം അനുഭവിക്കാന്‍ പറ്റുമെന്നു അവന്‍ ഉറപ്പു നല്‍കി. മനസ്സിന്റെ ഉള്‍ക്കരുത്ത് നനഷ്ടപ്പെട്ടു , കീഴടക്കപ്പെട്ട അവളുടെ മുമ്പില്‍, അവന്‍ വീണ്ടും കറുത്ത മുടിയുള്ള ആരെയും ആകര്‍ഷിക്കുന്ന ചെറുക്കാരനായി അവന്‍ മാറി. അവള്‍ അവനെ അവളുടെ ഉള്ളില്‍ സ്വീകരിച്ചു.

 


അവള്‍ ഏറ്റു പറഞ്ഞതുപ്രകാരം ഈ പിശാച് അവള്‍ക്ക് രഹസ്യമായി ഭക്ഷണം കൊടുത്തുപോന്നു. യഥാര്‍ത്ഥത്തില്‍ അവനില്‍നിന്ന് ഗര്‍ഭം ധരിക്കുകപോലും ചെയ്തു. അവന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാല്‍ ഒരുകാര്യത്തിലും റിസ്‌ക് അവള്‍ എടുക്കേണ്ടതായി വരില്ലെന്ന് അവന്‍ പറഞ്ഞു. അവന്‍ കാണിച്ച ഒരു തമാശയാണ് പോലും അന്നത്തെ കന്യാസ്ത്രീകളെയും പുരോഹിതരെയും നാട്ടുകാരെയും അവരുടെ മനസ്സില്‍ സംശയത്തിന്റെ ആഴക്കടല്‍ പരത്തി ഇവള്‍ ഗര്‍ഭവതിയാണെന്ന് കാണിച്ചത്. അത് ഒരു ചിത്രശലഭപുഴുവിനൊേലെ അവന്‍ അവളുടെ ഉള്ളില്‍ കിടന്നു. അന്നത്തെ ആ പ്രത്യേക ക്രിസ്തുമസ് രാത്രിയില്‍ അവന്‍ ഒരു കാറ്റുപോലെ അവളില്‍നിന്ന് പുറത്തുപോയി. പിന്നീട് വര്‍ദ്ദിതവീര്യത്തോടെ അവളില്‍ വീണ്ടും ആവേശിച്ചു.

 


കുറച്ച് വിശുദ്ധരായ അറിയെപ്പെടുന്ന വ്യക്തികള്‍ മാത്രം വഞ്ചിതരായില്ല

ദൈവത്തിന്റെ പുണ്യവതിയാണ് മഗ്ദലനയെന്ന് വിചാരിച്ചിട്ട് യഥാര്‍ത്ഥത്തില്‍ അവള്‍ പിശാചിന്റെ ഏറ്റവും പ്രിയെട്ടവളായിരുന്നു എന്നറിഞ്ഞ് മുഴുവന്‍ ക്രൈസ്തവലോകവും ഞെട്ടിത്തരിച്ചുപോയി. എന്നാല്‍ മഗദ്‌ലനയുടെ സമകാലികരായ ചിലരെ എളുത്തില്‍ വ്യാജ ആത്മീയതകൊണ്ട് പറ്റിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദാഹരണമായി 1541ല്‍ മാര്‍ട്ടിന്‍ la d cruz , ഇഗ്നേഷ്യസ് ലയോളയുടെ അടുത്ത് മഗ്ദലനയെ ഒരു വിശുദ്ധയാക്കാന്‍ പരിശ്രമിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം മാര്‍ട്ടിനെ കുറ്റെടുത്തുകയാണുണ്ടായത്. പുറത്തെ ആത്മീയത അല്ല നോക്കേണ്ടത് മറിച്ച് ഉള്ളിലുള്ള യഥാര്‍ത്ഥ ആത്മീയതയാണ് കണ്ടെത്തേണ്ടത് എന്ന് പറഞ്ഞു. അതുപോലെ ആവിലയിലെ സെന്റ് ജോണ്‍ ഇക്കാര്യങ്ങള്‍ സംശയത്തോടെ യാണ് വീക്ഷിച്ചിരുന്നത്. കൊര്‍ഡോവയില്‍ വന്നിട്ടും മഗ്ദലനയെ കാണാന്‍ അദ്ദേഹം വിസമ്മതിച്ചു.

 


സി. മഗ്ദലന തന്റെ പേരിന് കാരണക്കാരിയായ സെന്റ് മേരി മഗ്ദലിനൊപ്പോലെ മാനസാന്തരപ്പെട്ടു. ബൈബിള്‍ പറയുന്നതുപോലെ യേശു ഏഴ് പിശാചിനെ പുറത്താക്കിയ മഗ്ദലനയെ (മാര്‍ക്കോ. 16:9)പ്പോലെ, പിന്നീട് മാനസാന്തരട്ടെ വലിയ പാപിനിയൊപ്പോലെ. പാരമ്പര്യം പറയുന്നത് അവളുടെ ശിഷ്ടജീവിതം ഒരു ഗുഹയില്‍ ജീവിച്ച് പാപപരിഹാരപ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്തു എന്നാണ്. അങ്ങനെ അവള്‍ ഒരു അതിവിശുദ്ധയായി മാറി. യേശു ഉയര്‍ത്തെഴുന്നേറ്റ് ആദ്യമായി പ്രത്യക്ഷെട്ടത് ആ മേരി മഗ്ദലനയ്ക്കാണെന്ന് വചനം സാക്ഷ്യെടുത്തുന്നു.

 

Previous Page | Next Page 

 



Previous Page | Next Page


Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media