ഇതെല്ലാം കണ്ടതിനുശേഷം അബ്ബീസ് പ്രായമായ പരിചയസമ്പന്നനായ റെ. ഡോണ്‍ ജവാന്‍ കൊറഡാവയെ അവളെ പരിശോധിക്കാന്‍ വിളിച്ചുവരുത്തി. മഗ്ദലനയെ ഭൂഭോച്ചാടനം നടത്താനും ആവശ്യെട്ടു. അധികം താമസിയാതെതന്നെ പ്രായമുള്ള ആ വൈദികന്‍ അധികാരത്തില്‍ പറഞ്ഞു: ''യേശുക്രിസ്തുവിന്റെ നാമത്തില്‍ ഈ പാവം സ്ത്രീയില്‍നിന്ന് വിട്ടുപോകാന്‍ ഞാന്‍ കല്‍പ്പിക്കുന്നു. നിന്റെ പേര്‍ പറയുക.''
പിശാച് വലിയൊരലര്‍ച്ചയോടെ 'ബാല്‍ബന്‍' എന്ന പേരു പറഞ്ഞു. പിന്നീട് ഭൂതോച്ചാടന സമയത്ത് മറ്റൊരു പിശാചു ഇവളെ സ്വാധീനിച്ചിരുന്നതായി വെളിപ്പെട്ടു. അവന്റെ പേര് 'പട്ടോരിയോ'. പൈശാചിക ചിരി കൂടിവരികയും പുറത്തുവരുന്ന വാക്കുകള്‍ പേടിപ്പിക്കുന്നവയും ആണ്. പിശാച് താന്‍ വര്‍ഷങ്ങളായി കോണ്‍വെന്റില്‍ താമസിച്ചുപോരുന്നതായും ഇവിടുത്തെ എല്ലാ പ്രശ്‌നങ്ങളും അവന്‍ ഉണ്ടാക്കിതാണെന്നും ഇനി തിരിച്ചുപോവുകയാണെന്നും പറഞ്ഞു.
അങ്ങനെ റെവ. ഡോണ്‍ ജവാന്‍ പൈശാചിക ബാധയുടെയും ആവാസത്തിന്‍േറതുമായ ഒരു സംഭവം, ഒരു യഥാര്‍ത്ഥ തെളിവോടെയുള്ള സംഭവത്തിന് വിരാമമിട്ടു. ഈ വാര്‍ത്ത ആദ്യം കന്യാസ്ത്രീകളിലേക്കും, വൈദികരിലേക്കും പിന്നീട് പട്ടണത്തിലേക്കും അവസാനം സ്‌പെയിന്‍ മുഴുവന്‍ അറിഞ്ഞു. അടുത്ത ദിവസം ഫ്രാന്‍സിസ്‌കന്‍ പ്രൊവിന്‍ഷ്യാല്‍ നേരിട്ടുതന്നെ അവിടെ എത്തുകയും മണിക്കൂറുകളോളം അവിടെ മരിക്കാറായി കിടക്കുന്ന മഗ്ദലനയുടെ കുമ്പസാരം കേള്‍ക്കുകയും ചെയ്തു. അതിനേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തെ പിന്നീട് കണ്ടിട്ടുള്ളവര്‍ക്ക്, സംഭ്രമിപ്പിക്കുന്ന ഒരു രഹസ്യം ചുമക്കുന്നതിന്റെ ഭാരം അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ചു കണ്ടു. ഒരു പിശാച് ജീവിതകാലം മുഴുവന്‍ മഗ്ദലനയില്‍ ആവസിച്ച് പ്രവര്‍ത്തിച്ചതിന്റെ രഹസ്യം.
കുരിശിന്റെ മഗ്ദലന സാത്താനുമായി 40 വര്‍ഷത്തെ ഉടമ്പടി വച്ചതിനെ സമ്മതിച്ചു
സ്‌പെയിനിലെ പ്രീമെയിറ്റും കര്‍ദ്ദിനാളുമായ ജവാന്‍ പര്‍ഡോഡി ടവേര ഒരു ഇന്‍ക്വിസ്റ്ററെ ഇക്കാര്യങ്ങളുടെ തെളിവെടുപ്പിനായി നിയോഗിച്ചു. റെവ. ഡോണ്‍ കൊര്‍ഡോവയെ അപേക്ഷിച്ച് ഇദ്ദേഹം ചെറുമായിരുന്നു. രണ്ടുപേരും മഗ്ദലനയ്ക്ക് ആത്മവിശ്വാസം നേടുന്നതിനുള്ള കാര്യങ്ങള്‍ ചെയ്തുകൊടുത്തു. അവള്‍ക്ക് അഞ്ച് വയസ്സുള്ളപ്പോൾ പ്രത്യക്ഷപ്പെട്ട മനോഹരനായ കറുത്ത മുടിക്കാരന്‍ യഥാര്‍ത്ഥത്തില്‍ പിശാചായിരുന്നു എന്ന് അവള്‍ വെളിപ്പെടുത്തി. എല്ലാവരുടെയും അടുത്ത് ബഹുമാന്യയും പ്രശസ്തയുമായ ഒരു വ്യക്തിയാക്കാമെന്ന് അവന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു, ഇവള്‍ അനുസരിച്ചാല്‍ മാത്രം മതി.
സാത്താന്‍ കൈവിരലുകളില്‍ തൊട്ടനിമിഷം മുതല്‍ അവളുടെ രണ്ട് വിരലുകള്‍ക്ക് വളര്‍ച്ച മുരടിച്ചിരുന്നു. കുര്‍ബ്ബാന അപ്പം വായില്‍ സ്വീകരിക്കുന്ന തന്ത്രം സാത്താന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. അവന്‍ അവളെ ആത്മനിവൃതിയുടെ അനുകരണം നടത്തുന്നതെങ്ങനെ എന്ന് പഠിപ്പിച്ചിരുന്നു. ആനന്ദപരവശതയില്‍ ദൈവസ്‌നേഹത്തില്‍ നിന്നുളവാകുന്ന കരച്ചിലല്ല മറിച്ച് സാത്താന്‍ അവളെ ലാളിക്കുമ്പോഴുള്ള കരച്ചിലാണ് രാത്രിയില്‍ ഉയര്‍ന്ന് പൊങ്ങിയിരുന്നത്.
സംഭ്രമിപ്പിക്കുന്ന ഏറ്റുപറച്ചില്‍ കേട്ടിട്ട് ഇന്‍ക്വിസിറ്റര്‍ ഭയട്ടെ് എാപ്പോഴും തന്നെ കുരിശടയാളം വരച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സിസ്റ്റര്‍ മഗ്ദലന ആ വൈദികനെ ഹീനമായ വാക്കുകള്‍ ഉപയോഗിച്ച് നിന്ദിക്കുവാന്‍ തുടങ്ങി. അവള്‍ പിന്നീട് തറയില്‍ കിടന്ന് ഉരുളുവാന്‍ തുടങ്ങി. എന്ത് കിട്ടിയാലും കടിക്കാന്‍ തുടങ്ങി. മോശമായ രീതിയിലുള്ള ചലനങ്ങള്‍ കാണിച്ചു തുടങ്ങി.
പരിചയസമ്പന്നനായ ഇന്‍ക്വിസിറ്ററായതിനാല്‍ ആ നല്ല സന്യാസി പ്രായമുള്ള സന്യാസിയോട് ചോദിച്ചിട്ട് കൂടുതല്‍ പരിചയസമ്പന്നരായ കന്യാസ്ത്രീകളെ കോറിഡോറില്‍ നിറുത്തി വീണുകിടക്കുന്ന മഗ്ദലനയുടെ വാക്കുകള്‍ എഴുതി എടുക്കാന്‍ ആവശ്യെട്ടു. പിന്നീട് അത് ഒരു സാക്ഷ്യമായി മാറുന്നതിനുവേണ്ടി. ഇവിടം തൊട്ട് കുരിശിന്റെ മഗ്ദലനയുടെ സംഭവം നന്നായി എഴുതപ്പെട്ടു.
മഗ്ദലനയിലെ ഭൂതോച്ചാടനം തുടങ്ങി
ഭൂതോച്ചാടനത്തിന്റെ ഭാഗമായി നടത്തെപ്പെടുന്ന നീളമുള്ള വിടുതല്‍ ശുശ്രൂഷയുടെ അവസാനം മനസ്സില്ലാമനസ്സോടെ ബാല്‍ബന്‍ മഗ്ദലനയില്‍നിന്ന് വിട്ടൊഴിഞ്ഞു പോയി. ഒരു കുട്ടിയായിതന്നെ മഗ്ദലനയുടെ ആത്മാവിനെ കവര്‍ന്നെടുക്കാന്‍ വളരെയധികം നിഷ്ഠൂരമായ മാര്‍ഗ്ഗങ്ങളാണ് അവന്‍ ഉപയോഗിച്ചത് എന്ന് കണ്ടുപിടിക്കെട്ടു. വളരെയധികം ദൈവഭയവും സമര്‍ണജീവിതവുമുള്ള മഗ്ദലനയെതന്നെ അവന്‍ കീഴടക്കാന്‍ കാരണമായി വിശ്വസിക്കപ്പെട്ട് പോരുന്നത് അവന് ദൈവത്തോടുള്ള കഠിനവെറുപ്പുകൊണ്ട് ദൈവത്തിന്റെ സ്‌നേഹഭാജനത്തെ തന്റെ കുടിലതയില്‍പ്പെടുത്തി തട്ടിയെടുക്കുകമൂലം ദൈവത്തെ തോല്‍പിക്കുക എന്ന അഹന്തചിന്ത മൂലമെന്നാണ്. എന്നാല്‍ അവസാനം നമ്മള്‍ കാണുകയാണ് എങ്ങനെയാണ് ദൈവം അത്ഭുതകരമായി അവളെ രക്ഷിച്ചെടുക്കുന്നത് എന്ന്.
Previous Page | Next Page