വിശുദ്ധ കുരിശിന്റെ മഗ്ദലന സിസ്റ്റര്‍ 1487ല്‍ സ്‌പെയിനിലെ ആന്‍ഡലൂസ്യയിലെ കൊര്‍ഡോബയില്‍ ജനിച്ചു. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 16:9ല്‍ യേശുക്രിസ്തു ഏഴ് ഭൂതങ്ങളെ പുറത്താക്കിയ മറിയം മഗ്ദലന പിന്നീട് വലിയ മാനസാന്തരത്തിന്റെ ഉടമയായി മാറി ഇന്ന് സഭയില്‍ അറിയപ്പെടുന്നു. ആ വിശുദ്ധയുടെ പേരാണ് ഇവര്‍ സ്വീകരിച്ചത്. അവരെപ്പോലെ തന്നെ ഈ മഗ്ദലനയും ഒരിക്കല്‍ ഒരു മിസ്റ്റിക് ആയിതീരുകയും പിന്നീട് മാനസാന്തരപ്പെടുന്ന ഒരു പാപിനി ആയിത്തീരുകയും ചെയ്തു. വളരെയധികം പരിഹാരപ്രവൃത്തികള്‍ അവര്‍ ചെയ്ത പാപത്തിനുവേണ്ടി ചെയ്യുകയും ചെയ്തു. തന്റെ ജീവിതകാലത്ത് ആവിലയിലെ സെന്റ് തെരേസക്കുപോലും സ്‌പെയിനില്‍ കുരിശിന്റെ മഗ്ദനലയ്ക്ക് ലഭിച്ചിരുന്ന പ്രസിദ്ധി ഉണ്ടായിരുന്നില്ല. മഗ്ദലനയുടെ പ്രകടവും ശ്രദ്ധേയവുമായ ദൈവികതയും അവള്‍ ചെയ്യുന്ന അത്ഭുതങ്ങളും സ്‌പെയിനില്‍ മാത്രമല്ല, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രസിദ്ധമായിരുന്നു.

 

റോമന്‍ ഭരണകര്‍ത്താവും സ്പാനിഷ് ചക്രവര്‍ത്തിയുമായ ചാള്‍സ് അഞ്ചാമന്‍ കുരിശിന്റെ മഗ്ദലനയുടെ വസ്ത്രത്തിന്റെ ഒരു കഷണം തന്റെ പുത്രനും ഭാവി രാജകുമാരനുമായ ഫിലിപ്പിന്റെ ജനനവേളയില്‍ ശരീരത്തില്‍ കെട്ടുവാന്‍വേണ്ടി ആവശ്യെട്ടു. ഒരു ജീവിക്കുന്ന വിശുദ്ധയുടെ തിരുവസ്ത്രംകൊണ്ട് പൊതിയുക വഴി ദൈവികകൃപയില്‍ വളരുവാന്‍ സാധിക്കും എന്നുള്ള ചിന്തയാണ് ഇതിനു പുറകിലുണ്ടായിരുന്നത്. ഈ രാജകുമാരന്‍ പിന്നീട് 1556ല്‍ രാജാവാകുകയും ചെയ്തു.

 

കൊച്ചുമഗ്ദലനക്കുണ്ടായ ആദ്യദര്‍ശനം
അഞ്ച് വയസ്സ് പ്രായമുള്ള കൊച്ചു മഗ്ദലനയുടെ ദൈവഭക്തികണ്ട് പട്ടണത്തിലെ ജനങ്ങള്‍ അതിശയിച്ചുപോയിട്ടുണ്ട്. ഈ പ്രായത്തില്‍ സാധാരണ കുട്ടികളില്‍ കാണാത്ത സംഗതിയാണത്. ഇക്കാലത്ത് ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവള്‍ സ്വര്‍ഗ്ഗീയ സംഗീതംപോലെ ഒന്ന് കേള്‍ക്കാന്‍ തുടങ്ങി. ആ സമയങ്ങളില്‍ സുന്ദരനും ഇടതൂര്‍ന്ന കറുത്ത മുടിയുള്ളവനുമായ ഒരു യുവാവ് അവള്‍ക്ക് മുമ്പില്‍  പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മേലങ്കി ധരിച്ച് തേജോമയനായ അവനെ കണ്ട് അവളുടെ കണ്ണുകള്‍ തന്നെ അടഞ്ഞുപോയിട്ടുണ്ട്. ഈ കഥകേട്ടു ചിലരിത് ഈശോ ആണെന്ന് വിശ്വസിച്ചു. ഈ സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത കൊര്‍ഡോബ മുഴുവന്‍ പടര്‍ന്നു. അനേകര്‍ കൊച്ചു മഗ്ദലനയെ കാണാന്‍ മത്സരിച്ചു.

 

Next page 

Quick Links

Home    |   Page Index    |   Read Books
Sr.Magdalena of the Cross | Powered by myparish.net, A catholic Social Media