Home    |   Community Wall    |   About    |   Sign in
 
2

സ്വര്‍ഗ്ഗീയ പ്രത്യക്ഷെടലുകളെ സാത്താന്യപ്രത്യക്ഷെടലുകളില്‍നിന്ന് വേര്‍തിരിച്ചറിയണം
നമ്മള്‍ ഇപ്പോൾ വേര്‍തിരിച്ച് ചിന്തിക്കുന്നത് മഗ്ദലനയുടെ ചെറുകാല ജീവിതകഥയെക്കുറിച്ചും മറ്റ് ദര്‍ശകരെക്കുറിച്ചും അവരുടെ ദര്‍ശനവരങ്ങളേക്കുറിച്ചുമാണ്. സ്വര്‍ഗ്ഗീയദര്‍ശനങ്ങളുടെ ഇടയില്‍ മിക്കപ്പോഴും പൈശാചികതയുടെ സ്വാധീനം അനുഭവെടാറുണ്ട്. ബൈബിളിലെ ജോബിന്റെ ജീവിതത്തില്‍ സംഭവിച്ചതുപോലെ ദൈവം ദര്‍ശകരെ പരീക്ഷിക്കുവാന്‍ സാത്താനെ അനുവദിക്കാറുണ്ട്. ഇവര്‍ക്ക് ദൈവത്തോടുള്ള വിശ്വാസത്തെയും സ്‌നേഹത്തെയും ഭക്തിയെയും പരീക്ഷിക്കുന്നതിനുവേണ്ടിയാണത്. ഇത് സാധാരണ എല്ലാ വിശുദ്ധരുടെയും ജീവിതത്തില്‍ സംഭവിച്ചതായി കാണുന്നുണ്ട്. മഗ്ദലനയുടെ കാര്യത്തില്‍ അവളുടെ ദര്‍ശനവരങ്ങളും കൃപകളും പ്രത്യേകിച്ച് ചെറുകാലങ്ങളിലേത് വിവേചിച്ച് അറിയുക എന്നത് വലിയ ശ്രമകരമായ ജോലിയാണ്. എന്തുകൊണ്ടെന്നാല്‍ കുട്ടിയായിരുന്നാേള്‍ മഗ്ദലന പ്രത്യേകമായ രീതിയില്‍ ദൈവികതയും ദൈവഭക്തിയും ആത്മാർത്ഥതയും വിനയവും കാണിച്ചിരുന്നു.

 

എന്നാല്‍ മഗ്ദലന സാത്താനുമായി ഒരു ഉടമ്പടി വച്ചിരുന്നു എന്ന് നമുക്കറിയാം. അതിനാല്‍ ഒരു പ്രത്യേക പോയിന്റില്‍ സ്വര്‍ഗ്ഗീയ ഇടപെടലുകള്‍ കുറയുകയോ അവസാനിക്കുകയോ ചെയ്ത് പൈശാചിക പ്രത്യക്ഷെടലുകള്‍ തല്‍സ്ഥാനത്ത് ഇടംപിടിച്ചു. എന്നാലിപ്പോൾ കൊച്ചുമഗ്ദലന തന്റെ പാവപ്പെട്ട കൈത്തൊഴില്‍ ജീവിത വൃത്തി ചെയ്യുന്ന മാതാപിതാക്കാരോടുകൂടി അനുകരണീയമായ വിനയത്തോടും അടക്കത്തോടും കൂടി പെരുമാറി ജീവിക്കുന്നു. ദര്‍ശനങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി തുടര്‍ന്ന് കാലം പോകുംതോറും അനേകരെ ആകര്‍ഷിച്ചുകൊണ്ടിരുന്നു. ഒരു ദിവസം അവള്‍ വീട് വിട്ട് അടുത്തുള്ള ഒരു ഗുഹയില്‍ അഭയം തേടി. അവിടെ അവള്‍ ഒരിക്കല്‍ കൂടി ആത്മീയ നിര്‍വൃതിയില്‍ ലയിച്ചു. അവള്‍ ഉണർന്നപ്പോൾ അത്ഭുതകരമായി വീട്ടിലെ തന്റെ കട്ടിലിലേക്ക് തന്റെ കാവല്‍മാലാഖയാല്‍ എടുക്കപ്പെട്ടു എന്ന് കണ്ടു.

 

അത്ഭുതകരമായ സുഖപ്പെടൽ
ഉടനെ ഒരു മനുഷ്യന്‍, അവള്‍ വിശ്വസിക്കുന്നതുപോലെ യേശുക്രിസ്തു പ്രത്യക്ഷട്ടെ് അവളോട് ചെറുത്തിലെ ആരോഗ്യത്തെ വക വയ്ക്കാതെയുള്ള അവളുടെ കഠിനവ്രതങ്ങളും പ്രാര്‍ത്ഥനയുടെ തീവ്രതയും കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഭാവിയില്‍ അവളെപ്രതി വലിയ സ്വര്‍ഗ്ഗീയ ഇടപെടലുകള്‍ സംഭവിക്കാനുള്ളതിനാല്‍ ഇപ്പോഴേ ആരോഗ്യം നശിപ്പിക്കരുതെന്നായിരുന്നു അതിന്റെ അര്‍ത്ഥം. ഉടനെതന്നെ അവള്‍ ദേവാലയത്തിലേക്ക് ഈശോയ്ക്ക് നന്ദി പറയുന്നതിനുവേണ്ടി ഓടിപ്പോയി. വഴിയില്‍ കൂനനായ ഒരു മനുഷ്യന്‍ നടക്കുന്നത് അവള്‍ കണ്ടു. പള്ളിയുടെ പടികള്‍ കയറാന്‍ തന്നെ സഹായിക്കണമെന്ന് അയാള്‍ അവളോടഭ്യര്‍ത്ഥിച്ചു. അയാള്‍ വളരെ വിഷമിച്ച് അവളുടെ കൈകള്‍ പിടിച്ച് കുറെ സ്റ്റെപ്പുകള്‍ കയറി നേരെ നിന്നു. അതിനുശേഷം വളരെ അത്ഭുതത്തോടും അതിശയത്തോടുംകൂടി പട്ടണം മുഴുവന്‍ അയാളുടെ കൂന് നിവര്‍ന്ന കാര്യം കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞ് ഓടി നടന്നു. മഗ്ദലന പള്ളിയിലേക്ക് നടന്നുപോവുകയും അവിടെവച്ച് ആനന്ദപരവശതയില്‍ മുഴുകുകയും ചെയ്തു. ഉടനെ ചിലര്‍ അവളെ അന്വേഷിച്ച് വരികയും അവള്‍ ദര്‍ശനം കണ്ടുകൊണ്ടിരിക്കുകയാണെന്നും മനസ്സിലാക്കി. അതില്‍ ഒരു സ്ത്രീ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ സ്വര്‍ഗ്ഗത്തില്‍ പരിശുദ്ധത്രിത്വം വിശുദ്ധരുടെ കൂട്ടത്തില്‍ ഇരിക്കുന്നത് കണ്ടു. ഈശോ കുരുടന്കാഴ്ച കൊടുത്തതുപോലെ ഒന്നും മഗ്ദലനയുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അധികം താമസിയാതെ ഒരു മൂകന്‍ അവളുടെ മദ്ധ്യസ്ഥതയില്‍ സംസാരശേഷി തിരിച്ചുകിട്ടി എന്ന് പറയുകയുണ്ടായി.

 


മഗ്ദലന സ്വയം ക്രൂശിക്കാന്‍ ഒരുങ്ങി
1497ല്‍ 10 വയസ്സുള്ള മഗ്ദലന ഒരു കൊച്ചുസുന്ദരി ആയിരുന്നു. വിശുദ്ധിയോടുള്ള അഭിനിവേശം മൂലം ശ്രദ്ധാപൂര്‍വ്വം സ്വയം കറുത്തവസ്ത്രത്താല്‍ മറച്ചു നടക്കുമായിരുന്നു. എന്നിട്ടുപോലും കൂടുതല്‍ സുന്ദരിയായി കാണപ്പെട്ടതുമൂലം അവളുടെ മുറിയിലെ ഭിത്തിയില്‍ സ്വയം ക്രൂശിക്കുവാന്‍ അവളൊരുങ്ങി. കാലുകളില്‍ ആദ്യവും പിന്നീട് ഇടതുകൈയിലും ആണിയടിച്ച് കയറ്റാന്‍ ശ്രമിച്ചു. രക്തം ഒഴുകി കടുത്തവേദനയാലും അവള്‍ മോഹാലസ്യപ്പെട്ടു. അവളുടെ ശരീരം മുറിഞ്ഞ് ഒരു പെട്ടിയുടെ മുകളില്‍ വീണപ്പോൾ രണ്ട് വാരിയെല്ലുകള്‍ ഒടിയുകയും ചെയ്തു. അവളുടെ മാതാപിതാക്കന്മാർ ഡോക്ടറെ വിളിക്കുകയും അദ്ദേഹം അവളുടെ ആണിപ്പാടുകളില്‍ ബാന്‍ഡേജിടുകയും ചെയ്തു. എന്നാല്‍ തന്റെ പാപങ്ങള്‍ക്കുവേണ്ടി കൂടുതല്‍ സഹിക്കണമെന്നുള്ള ആഗ്രഹത്താല്‍ ബാന്‍ഡേജ് അവള്‍ ഇടയ്ക്കിടെ എടുത്തുമാറ്റിയിരുന്നു. എന്നാലതുമൂലം അവളെ കൂടുതല്‍ രോഗിണിയാക്കി. 1497ലെ ഈസ്റ്റര്‍ ഞായറാഴ്ച മഗ്ദലന തന്റെ മുറിവുകളില്‍ പഴുപ്പ് ഉണ്ടായത് നിമിത്തം രോഗശയ്യയിലായി. പാതിരാത്രിയില്‍ ഒരാര്‍ത്തനാദം പുറെടുവിച്ച് കട്ടിലില്‍ അവള്‍ എഴുന്നേറ്റിരുന്നു. ഒരിക്കല്‍കൂടി അവളുടെ മുറിവുകളിലെ ബാന്‍ഡേജ് വലിച്ചുപറിച്ച് കളഞ്ഞു. ഞാന്‍ സുഖപ്പെട്ടു. യേശുക്രിസ്തു അവള്‍ക്ക് പ്രത്യക്ഷട്ടെ് രോഗസൗഖ്യം നല്‍കി എന്നവള്‍ അലറിറഞ്ഞു.

 

Previous Page | Next Page 
 
Home    |   About

Sr.Magdalena of the Cross Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy